ദാവണിയിൽ സുന്ദരിയായി പ്രിയ താരം സാധിക വേണുഗോപാൽ..! ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച് സാധിക..

7038

പട്ടുസാരി എന്ന മളഴവിൽ മനോരമ പരമ്പരയിലൂടെ സിനിമാ സീരിയൽ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാധിക വേണുഗോപാൽ. വ്യത്യസ്തവും അതീവ ഗ്ലാമറസ് ലുക്കിലും ഒക്കെ ഫോട്ടോ ഷോപ്പ് നടത്തുന്ന സാധികയെ ഫോട്ടോഷൂട്ടുകളുടെ റാണി എന്നാണ് വിളിക്കാറുള്ളത്. മിക്കദിവസങ്ങളിലും സോഷ്യൽ മീഡിയ വഴി ഫോട്ടോസുകൾ പങ്കുവയ്ക്കുന്ന നടി കൂടിയാണ് സാധിക. യുട്യൂബിലൂടെ നിരവധി ഷോർട്ട് ഫിലിമുകൾ ചെയ്യുമായിരുന്നു. അതിലെ അഭിനയം മികവിലൂടെയാണ് മിനിസ്ക്രീനിലേക്ക് പിന്നീട് സ്ക്രീനിലേക്ക് താരം അഭിനയിച്ചു തുടങ്ങിയത്.

ഗ്ലാമറസ് വേഷങ്ങൾ ചെയ്യുവാൻ ഒട്ടും മടികാണിക്കാത്ത നടിയ്ക്ക് ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഹോട്ട് ലുക്ക് സെക്സി ഗേൾ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ഉണ്ടെങ്കിലും താരം അതിനൊന്നും മുഖം കൊടുക്കാറില്ല. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ താരം സ്ഥിരം മത്സരാർത്ഥി ആയിരുന്നു.

നടിയുടെ ജന്മനാടാണ് കൊച്ചിയിലാണ് . ബിരുദാനന്തരബിരുദവും നടി സ്വന്തമാക്കിയിട്ടുണ്ട്. മോഡലിംഗ് രംഗത്ത് വളരെ ശ്രദ്ധ നേടിയ നടി കൂടിയാണ് സാധിക. നാടൻ വേഷങ്ങളും ഗ്ലാമർ വേഷങ്ങളും നടിയുടെ ശരീരത്തിന് ഒരുപോലെ ഇണങ്ങുന്നതാണ്. ബിസിനസ്മാൻ ആയ ബിബിനെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു.

അടുത്തിടെയായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട നടിയുടെ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തനി നാടൻ ലുക്കിലും മോഡേൺ ലുക്കിലും ഒക്കെ താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ഈ വേഷത്തിൽ സാധിക കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നും പ്രായം നന്നേ കുറഞ്ഞതായി തോന്നിക്കുന്നു എന്നുഉള്ള അഭിപ്രായങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്