പുത്തൻ മേകോവറിൽ നടി ദീപ്തി സതി..! ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവച്ച് ദീപ്തി..

512

കേരളകരയ്ക്ക് സുപരിചിതയായ നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി ആദ്യമായി അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ലാൽ ജോസിന്റെ സംവിധാനത്തിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ദീപ്തി കാഴ്ചവെച്ചിരുന്നത്. “നീന”യ്ക്ക് ശേഷം അജു വര്ഗീസ്, നീരജ് മാധവൻ, ബിജു മേനോൻ കേന്ദ്ര കഥാപാത്രങ്ങളായിലെത്തുന്ന ലവകുശ ചലചിത്രത്തിൽ ഗംഭീരമായ വേഷം കൈകാര്യം ചെയ്യാൻ സാധിച്ചു.

പിന്നീട് ദുൽഖർ സൽമാന്റെ വ്യത്യസ്ത കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന സോളോ, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങിയ സിനിമകളിൽ പ്രേമുഖ നടന്മാരുടെ നായികയായി അരങേറാൻ സാധിച്ചു. കൂടാതെ കന്നഡ, തെലുങ്ക് മേഖലയിൽ ചെന്ന് അഭിനയത്തിലൂടെ കാണികളെ ഞെട്ടിപ്പിക്കാൻ ഈ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ച നടിയ്ക്ക് അവസരം ലഭിച്ചു.

സോഷ്യൽ മീഡിയയിൽ തന്റെതായ വ്യക്തി മുദ്ര ഇതിനോടകം പതിപ്പിച്ചി കഴിഞ്ഞിരിക്കുകയാണ് ഈ അഭിനയത്രി. അഭിനയത്തിൽ എന്നത് പോലെ മോഡലിംഗ് രംഗത്തും ഏറെ ശ്രെദ്ധയമാണ്. മാധ്യമങ്ങളിൽ ഗ്ലാമർ വേഷത്തിൽ പകർത്തിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ ഈ തിരക്കുള്ള ജീവിതത്തിൽ ഒരു നിമിഷം നേരം മാറ്റി വെക്കാൻ ദീപ്തി മറന്നിട്ടില്ല.

ദീപ്തിയുടെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. തന്റെതായ ഗ്ലാമർ വേഷത്തിലെത്തുന്ന മിക്ക ചിത്രങ്ങളും ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇത് തന്നെയാണ് തന്റെ പുത്തൻ പോസ്റ്റുകളിൽ ആരാധകർ തുടരുന്നത്. മഞ്ജുവാരിയരുടെ സഹോദരനായ മധു വാരിയർ ഒരുക്കുന്ന ലളിതം സുന്ദരം എന്ന സിനിമയിലാണ് ദീപ്തി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.