ഹോട്ട് ലുക്കിൽ പ്രിയ താരം മാളവിക മേനോൻ..! സദാചാര കമൻ്റുകൾക്ക് ചുട്ട മറുപടിയും നൽകി മാളവിക..

1212

മലയാള ചിത്രം 916 ൽ നായികയായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് മാളവിക മേനോൻ. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി നിൽക്കുന്ന മാളവികയ് ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. തന്റെ ഏറ്റവും പുതിയ വീഡിയോകളും ഫോട്ടോസുകളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുള്ള താരത്തിനെ ചിത്രങ്ങൾ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

പൊറിഞ്ചു മറിയം ജോസ്, ജോസഫ് എന്നീ ചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മോഡലിംഗിലും താരം കഴിവ് ട്ട് ലുക്കിൽ ഷോട്ട് വസ്ത്രത്തിൽ ബെഡ്ഡിൽ കിടക്കുന്ന മാളവികയെ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ് .

വളരെ ചുരുങ്ങിയ നേരം കൊണ്ട് മാളവികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ഒരുപാട് കമന്റുകളും വിമർശനങ്ങളും വരികയുണ്ടായി. ” യോജിക്കാത്ത രീതിയിലുള്ള വസ്‌ത്രം ” , “ചന്തയിലെ പോലെ തുണി ഉരിയുന്നത് മാന്യതയല്ലയെന്നും എന്നിങ്ങനെ ഒരുപാട് നെഗറ്റീവ് കമന്റുകൾ നിമിഷം നേരംകൊണ്ട് വരികയുണ്ടായി. ഈ കാട്ടിക്കൂട്ടുന്നത് അസഭ്യം ആണെന്നും സൗന്ദര്യത്തിനും സഭ്യതയ് ക്കും ഇത് ഒട്ടും ചേരുന്നില്ല എന്നും വിമർശനത്തിൽ ഉണ്ട്.

ഈ കമന്റ്‌നെതിരെ പ്രതികരിച്ചുകൊണ്ട് മാളവിക ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട് മറ്റുള്ളവരുടെ കാര്യത്തിൽ താൻ ഇടപെടാറില്ലെന്നും എന്ത് ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന ആറാട്ട് എന്ന ചിത്രമാണ് മാളവികയുടെ അടുത്ത റിലീസിംഗ് സിനിമ