“കൊഞ്ചും മൈനകളെ.. കൊഞ്ചും മൈനകളെ” തമിഴ് ഗാനത്തിനു മനോരഹ നൃത്തവുമായി അനു ശ്രീ..!

26513

നാടൻ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മലയാള നടിയാണ് അനുശ്രീ. ശാലീന സൗന്ദര്യം കൊണ്ട് കാണികളെ മനം മയക്കാൻ കഴിയുന്ന മലയാള സിനിമയിലെ ഏക നടിയാണ് അനുശ്രീ. സിനിമയിൽ എപ്പോഴും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിക്കുന്ന ചുരുക്കം ചില അഭിനയത്രിമാരിൽ ഒരാളായ അനുശ്രീയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്‌. സഹനടിയായി വേഷമിട്ട് വളരെ പെട്ടെന്ന് നായിക കഥാപാത്രം അവതരിപ്പിക്കാൻ യോഗ്യതയുള്ള നടിയായി മാറി.

അഭിനയത്തിൽ ഒരു വിട്ടുവീഴ്ച നൽകാത്ത നടനായ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ഡയമണ്ട് നെക്‌ലേസ് എന്ന ചിത്രത്തിൽ ഒരു ഗ്രാമത്തിലുള്ള പെൺകുട്ടിയുടെ കഥാപാത്രം കൈകാര്യം ചെയ്ത് വെള്ളിത്തിരയിലേക്ക് പ്രേവേശിച്ചു. ചിത്രത്തിൽ സംവൃത സുനിൽ, ഗൗതമി എന്നീ നായികമാർ ഉണ്ടെങ്കിലും അനുശ്രീയാണ് മുന്നേറിയുന്നത്.

പിന്നീട് ദിലീപ് നായകനായി എത്തിയ കുടുബചിത്രമായ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ മികച്ച വേഷം തന്റെതായ ശൈലിയിൽ കാഴ്ചവെച്ച നടിയ്ക്ക് നല്ല പ്രതികരണങ്ങളും അവസരങ്ങളുമായിരുന്നു ലഭിച്ചത്. ഇതിഹാസ സിനിമയിലെ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ നിസാരമായിട്ടാണ് ആ വേഷത്തെ അനുശ്രീ അവതരിപ്പിച്ചത്.

നാടൻ വേഷങ്ങളിൽ എത്താറുള്ള അനുശ്രീ നിത്യജീവിതത്തിൽ മോഡേൺ ആണ്. സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുകൾ ആരാധകരുമായി കൈമാറാറുണ്ട്. തന്റെ അടുത്ത സുഹൃത്തുക്കളുമായിട്ടുള്ള ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്തിരുന്നു. ഇപ്പോൾ കൊഞ്ചം മൈനാകളെ എന്ന ഗാനത്തിന്റെ ഈരടികൾക്ക് ഡാൻസ് ചെയുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാം റീൽസിൽ ട്രെൻഡിംഗ് നിൽക്കുന്നത്. വീടിന്റെ ഉള്ളിൽ സാരീ ധരിച്ചെത്തിയ അനുശ്രീയുടെ വീഡിയോ കണ്ട് ആവേശം ഇരട്ടിയാകുകയായിരുന്നു.