“അവളെ കൂട്ടിക്കൊടുത്തവന് കിട്ടിയ കൂലി” യൂട്യൂബിൽ ശ്രദ്ധ നേടി വക്ര…!

5670

സമൂഹമാധ്യമത്തിലൂടെ ദിനംപ്രതിവഞ്ചിതരാകുന്ന പെൺകുട്ടികളെ നമ്മൾ പത്രത്തിലൂടെയും ടിവി യിലൂടെയും വായിച്ചറിയാറുണ്ട്. പരസ്പരം കാണാതെയുള്ള പ്രണയം ഒളിച്ചോട്ടം അവസാനം പടുകുഴിയിൽ ചെന്നുച്ചാടി രക്ഷപെടാൻ വഴിയില്ലാതെ ആത്മഹത്യായുടെ വക്കിലെത്തുന്നു.ഇത്തരത്തിലുള്ള വാർത്തകൾ എത്രകേട്ടാലും പ്രായപൂർത്തി ആയ പെൺകുട്ടികൾക്ക് പാഠമാകുന്നില്ല എന്നുള്ളതാണ് സത്യം

ജീവിതത്തിൽ കേട്ടുകേൾവിയുള്ള ഇത്തരം കഥകൾ ഒരു ഷോർട്ട് ഫിലിമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുകയാണ് ശിവ കൃഷ്ണ. രമേശ് റാം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഈ ഷോർട്ഫിലിം എല്ലാ പെൺകുട്ടികൾക്കും ഒരു മുന്നറിയിപ്പാണ്.സ്നേഹം എന്ന വാക്കിന്റെ പേരിൽ വഞ്ചിച്ചു ഒറ്റപ്പെടലിന്റെ പടുകുഴിയിൽ വീണുപോകുന്ന പെൺകുട്ടികൾക്ക് ഈ ഫിലിം ഒരു പാഠമാകട്ടെ. എല്ലാ സ്നേഹവും സത്യമല്ല എന്ന ബോധ്യം ഓരോ പെൺകുട്ടികളും മനസിലാക്കണം. വെറും ശാരീരിക സുഖത്തിനുവേണ്ടി സ്നേഹം നടിക്കുന്ന ചെന്നായക്കളാണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തരത്തിലുള്ള ക്രൂരതകൾ ആസ്വാദിക്കുന്നവരുടെ വലയിൽ കുടുങ്ങാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകണം എന്ന സന്ദേശം ഈ ഷോർട്ട് ഫിലിമിലൂടെ തിരക്കഥകൃത്ത് പറഞ്ഞുതരുന്നു.

ഈ കഴിഞ്ഞ മെയ് പതിനാറിന് റിലീസ് ചെയ്ത ഈ ഹൃസ്വ ചിത്രം ഇതിനോടകം യൂട്യൂബിൽ വമ്പൻ ശ്രദ്ധ നേടികൊടുത്തിരിക്കുകയാണ്.ഭരത് ബിനു, മീനാക്ഷി എം എസ്, അനാമിക, രമേശ് റാം എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് അരമണിക്കൂർ ആണ് ദൈർഘ്യം.

സംഗീതം ഒരുക്കിയിരിക്കുന്നത് ഓസ്ട്രേലിയൻ സംഗീതജ്ഞൻ ടാവോ ഇസാരിയോയിആണ് ക്യാമറ അർജുൻ സാബുവും.സംവിധായകൻ തന്നെയാണ് ഈ ഫിലിംമിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതും.

ഓരോപെൺകുട്ടികളുടെ ജീവിതസുരക്ഷിതത്വം മാതാപിതാക്കളുടെ ഉത്തരവാദിത്തം മാത്രമല്ല കൂടെപ്പിറപ്പുകൾക്കും കൂട്ടുകാർക്കും അതിൽ ഒരു പങ്കുണ്ട്. ഈ ഷോർട്ട് ഫിലിമിലെ പോലെ വഞ്ചിക്കപ്പെടാതെ രക്ഷപ്പെടുത്താൻ ഒരുരക്ഷകൻ വരുമെന്ന പ്രേതീക്ഷ വളരെ ചുരുക്കമാണ്..ജീവിതം ഒന്നെയുള്ള അത് സംഭരക്ഷിക്കേണ്ടത് നാം തന്നെയാണ്

https://youtu.be/pQXqRkG3ANs