ബീച്ചിൽ കുളിച്ച് അതീവ ഗ്ലാമറസായി നടി പാർവ്വതി..! വിഡിയോ പങ്കുവച്ച് താരം..

278

വളരെ പെട്ടന്ന് സിനിമയിൽ എത്തുകയും അതേ വേഗത്തിൽ സിനിമ പ്രേമികളുടെ ഇടയിൽ തന്റെതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത മലയാളികൾക്ക് അഭിമാനിക്കാവുന്ന നടിയാണ് പാർവതി നായർ. വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന ചിത്രത്തിലൂടെ ജൂലി എന്ന കഥാപാത്രത്തിനു വേഷമിട്ടു കൊണ്ടാണ് പാർവതി അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്.

ഇന്ന് സിനിമ ഇൻഡസ്ട്രിയൽ കാണാവുന്ന മിക്ക നടിമാരെ പോലെ പാർവതിയും മോഡലിംഗ് രംഗത്തിലൂടെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. കിട്ടിയ ഭാഗ്യം പാഴക്കാതെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ നടിയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല കന്നഡയിലും തമിഴ് ഇൻഡസ്ട്രികളിലും പാർവതിയ്ക്ക് അഭിനയിച്ച് തകർക്കാൻ സാധിച്ചു.

കന്നഡയിൽ നിന്നും അവസരം ലഭിച്ചതിനു ശേഷമാണ് പാർവതിയ്ക്ക് തമിഴ് സിനിമയിലേക്ക് ഒരു സ്വീകരണം വരുന്നത്. തല അജിത്ത് നായകനായി ഹിറ്റാക്കിയ എന്നൈ അറിന്താൽ എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രെദ്ധിക്കപ്പെട്ടു. ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോൾസ്, ഉത്തമ വില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമീർ, നീരാളി എന്നീ അനേകം മലയാള സിനിമകളിൽ നടി അഭിനയിച്ചു.

ഒരു നടി എന്നാ നിലയിൽ മാത്രമല്ല അറിയപ്പെടുന്ന ഗ്ലാമർ മോഡലും കൂടിയാണ് പാർവതി നായർ. ഗ്ലാമർ ഉള്ളതിനാൽ വൈറലായ നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമാകാൻ നടിയ്ക്കും കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ തന്നെ പാർവതിയ്ക്ക് പത്ത് ലക്ഷത്തിലേറെ ഫോള്ളോവർസാണ് ഉള്ളത്. കടൽ തീരത്ത്‌ നിന്നു ഓടി ചാടി കളിക്കുന്ന പകർത്തിയ വീഡിയോയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയി കൊണ്ടിരിക്കുന്നത്.