രചന നാരായണൻകുട്ടി പൊളിച്ചടുക്കി..! മനോഹര നൃത്ത ചുവടുകളുമായി താരം…!

20131

ചുരുങ്ങിയ സിനിമകൾ കൊണ്ട് ചലച്ചിത്ര പ്രേമികളെ കൈയിലെടുക്കാൻ സാധിച്ച നടിയാണ് രചന നാരായണൻകുട്ടി. മികച്ച അഭിനയ പ്രകടനയിലൂടെയാണ് ഇന്നും രചന മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്നത്. അധികം ചലചിത്രങ്ങളിൽ വേഷമിട്ടില്ലെങ്കിലും അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ശ്രെദ്ധയമായതാണ്. സിനിമയിൽ ഒട്ടുമിക്ക നടിമാരെ പോലെയും രചനയും മിനിസ്‌ക്രീനിലൂടെയാണ് ബിഗ്സ്ക്രീനിൽ പ്രേത്യക്ഷപ്പെടുന്നത്.

പരമ്പരകളാൽ കൊണ്ട് നിറഞ്ഞു നിൽക്കാറുള്ള മലയാള ടെലിവിഷൻ ചാനലായ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് രചന നാരായണൻകുട്ടി മിനിസ്‌ക്രീനിൽ തുടങ്ങുന്നത്. പല റിയാലിറ്റി ഷോകളിലും അവതാരികയായി തിളങ്ങാൻ രചനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

നാലാം ക്ലാസ്സ്‌ മുതൽ പല വേദികളിൽ ശാസ്ത്രീയ നൃത്തം, ഓട്ടം തുള്ളൽ, കഥ പ്രസംഗം, കഥകളി തുടങ്ങി ഒരുപാട് കലയിലും തന്റെ കഴിവ് രചന തെളിയിച്ചിട്ടുണ്ട്. നൂറു കണക്കിന് പുരസ്‌കാരങ്ങൾ രചന ഏറ്റുവാങ്ങിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ രചന തന്റെ വിശേഷങ്ങൾ സൈബർ ലോകത്ത് പങ്കുവെക്കാൻ മറക്കാറില്ല.ലക്ഷ കണക്കിന് ഫോള്ളോവർസുള്ള രചന ഇൻസ്റ്റാഗ്രാമിൽ കൈമാറാറുള്ള മിക്ക പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് തന്റെ പ്രിയ ആരാധകരും പ്രേഷകരും ഏറ്റെടുക്കാറുള്ളത്.

രചനയുടെ പുതിയ ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ നിലവിൽ കാണിക്കളുടെ മുന്നിൽ വൈറലായി കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ വേഷത്തിലെത്തിയ രചന നിറഞ്ഞ സ്നേഹത്തോടെയാണ് ഫോള്ളോവർസ് സ്വീകരിച്ചത്. ബിജു മേനോൻ നായകനായി എത്തിയ ലക്കിസ്റ്റാർ എന്ന സിനിമയിലൂടെയാണ് രചന ബിഗ്സ്‌ക്രീനിൽ അഭിനയം ആരംഭിക്കുന്നത്.2019 മുതൽ ബിഗ്സ്‌ക്രീനിൽ സജീവമായ നടി ഇന്ന് സിനിമകളിൽ അഭിനയിക്കുന്നത് കുറവാണ്.