മണിച്ചിത്രത്താഴിലെ മനോഹര ഗാനം..! ട്രിബ്യുട്ട് വീഡിയോയുമായി റീമ കല്ലിങ്കൽ..

5341

നിലപാടുകൾ കൊണ്ടും അഭിനയ വൈഭവും കൊണ്ടും ഏറെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് റിമ കല്ലിങ്കൽ. ഋതു എന്ന സിനിമയിലൂടെയാണ് റിമയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ ചിത്രത്തിൽ അത്ര ജനശ്രെദ്ധ നേടിയില്ലെങ്കിലും നീലത്താമര എന്ന ചലചിത്രം റിമയുടെ അഭിനയ ജീവിതത്തിൽ നാഴികകല്ലായി മാറുകയായിരുന്നു. ഒരു നാടൻ വേഷത്തിലെത്തിയ നടി കാണിക്കളുടെ മനസ്സിൽ ഇടിച്ചു കയറുകയായിരുന്നു.

മലയാളികളുടെ ഇടയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത അഭിനയത്രി കൂടിയാണ് റിമ കല്ലിങ്കൽ. 22 ഫീമെയിൽ കോട്ടയം മോളിവുഡ് ഇൻഡസ്ട്രിയിൽ വലിയ ഹിറ്റായിരുന്നു. ഒരു സുപ്രധാരണ കഥാപാത്രമായിരുന്നു റിമ സിനിമയിൽ അവതരിപ്പിച്ചത്. മലയാളത്തിനു പുറമെ തമിഴ് ഹിന്ദി മേഖലയിലും നടി അഭിനയിച്ചിട്ടുണ്ട്. സിനിമ സംവിധായകൻ ആഷിഖ് അബുവിനെയാണ് റിമ കല്ലിങ്കൽ ജീവിത പങ്കാളിയാക്കിയിരിക്കുന്നത്.

ഇരുവരുടെയും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ നടി മറക്കാറില്ല. തന്റെ നിലപടുകൾ എവിടെയും തുറന്നു പറയാൻ റിമ മടി കാണിക്കാറില്ല. അതുകൊണ്ട് തന്നെ നിരവധി വിവാദങ്ങൾ നടിക്കെതിരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ നിസാരമായിട്ടാണ് റിമ നേരിടാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ റിമ തന്റെ വ്യക്തപരമായ അഭിപ്രായങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കുറിക്കാറുണ്ട്.

ഒരു നടി എന്നതിലുപരി മികച്ച അവതാരികയും നർത്തകിയും കൂടിയാണ് റിമ. സ്വന്തമായി ഡാൻസ് അക്കാദമി ഉണ്ടായിരുന്ന റിമ നിരവധി വിദ്യാർത്ഥികളെ നൃത്തം പഠിപ്പിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ കൈമാറിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പശ്ചാത്തല ഗാനത്തിനോടപ്പം ഓരോ രംഗങ്ങൾ കാണിച്ചാണ് വീഡിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.