എഞ്ചൽ തോമസിനോപ്പം കിടിലൻ ഡാൻസുമായി മിഷേൽ ആൻ ഡാനിയേൽ..! വിഡിയോ പങ്കുവച്ച് മിഷേൽ..

5396

ഹ്വസ ചിത്രത്തിലൂടെ തന്റെതായ സ്ഥാനം കണ്ടെത്തി മലയാള സിനിമയിൽ വരെ എത്തി നിക്കുന്ന നടിയാണ് മിഷേൽ ആൻ ഡാനിയേൽ. അഭിനയത്തിനോടപ്പം മോഡലും കൈകാര്യം ചെയ്യുന്ന നടിയും കൂടിയാണ് മിഷേൽ. ഒരുപാട് സിനിമകളിൽ വേഷമിട്ടില്ലെങ്കിലും അവതരിപ്പിച്ച കഥാപാത്രം ഏറെ ജനശ്രെദ്ധ നേടി കൊടുക്കുകയായിരുന്നു. ന്യൂജെൻ സിനിമകളുടെ യുവസംവിധായകനാണ് ഒമർ ലുലു.

ഒമർ ലുലു സംവിധാനം ചെയ്‌ത ഒരു അടാർ ലവ് എന്ന ചലചിത്രത്തിലൂടെയാണ് മിഷേൽ ആദ്യമായി ബിഗ്സ്‌ക്രീനിൽ എത്തുന്നത്. പ്ലസ്‌ടു വിദ്യാർത്ഥികളുടെ കഥാ പറയുന്ന ഈ സിനിമയിൽ വിദ്യാർത്ഥിയുടെ വേഷത്തിലായിരുന്നു മിഷേൽ സിനിമ പ്രേമികളുടെ മുന്നിൽ തിളക്കാമാർന്ന അഭിനയ പ്രകടനം കാഴ്ചവെച്ചത്. ചിത്രത്തിൽ റോഷൻ, നൂറിൻ ഷെറീഫ്, പ്രിയ പി വാരിയർ എന്നിവരായിരുന്നു പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നത്.

മോളിവുഡിൽ മികച്ച വിജയം നേടിയ ഈ സിനിമ പിന്നീട് തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാക്ഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ലോകമെമ്പാടും പ്രേഷകരുള്ള ഒരു ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മലയാളത്തിൽ അവതാരകനായി മോഹൻലാൽ എത്തുമ്പോൾ മിഷേൽ ബിഗ്ബോസ് മൂനാം പതിപ്പിൽ മത്സരാർത്ഥിയായി എത്തിയിരുന്നു.

എന്നാൽ അധിക ദിവസം മത്സരാർത്ഥിയായി തുടരാൻ ജനങ്ങൾ സമ്മതിച്ചില്ല എന്ന് തന്നെ പറയാം. ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തു വന്നതോടെ അനേകം പ്രശനങ്ങൾ നേരിട്ടുവെങ്കിലും ഒരു പുഞ്ചിരിയോടെയാണ് മിഷേൽ അത്തരം പ്രശനങ്ങളെ കണ്ടിരുന്നത്. സമൂഹ മാധ്യമങ്ങളിൽ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ മിഷേൽ എല്ലാ ദിവസവും ശ്രെമിക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ സുഹൃത്തായ ഏഞ്ചൽ തോമസിനോടപ്പം നൃത്ത ചുവടുകൾ വെച്ചാണ് വീണ്ടും മിഷേൽ എത്തിയിരിക്കുന്നത്.