സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി എബി നായിക മറീന മൈക്കിൾ കുരിശിങ്കലിൻ്റെ ഫോട്ടോഷൂട്ട്..!

2307

സിനിമ ലോകത്ത് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച് സിനിമ പ്രേമികളെ ഞെട്ടിക്കാറുള്ള ഒരു അഭിനയത്രിയാണ് മറീന മൈക്കൽ കുരിശിങ്കൽ. ദുൽഖർ സൽമാൻ നായകനായി എത്തിയ സംസാരം ആരോഗ്യത്തിന് ഹാനീകരണം എന്ന ചിത്രത്തിൽ നായികയായി നസ്രിയ എത്തിയപ്പോൾ സിനിമയിൽ മറീന മൈക്കൽ സഹനടിയായി തുടക്കം കുറിച്ചിരുന്നു.

പതിനഞ്ചുലധികം ചലചിത്രങ്ങളിൽ അഭിനയിച്ച മറീന ഇപ്പോൾ പല സിനിമകളിലും നായിക കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് ചിത്രത്തിലെ കഥാപാത്രമായിരുന്നു ഏറെ ജനശ്രെദ്ധ നേടിയിരുന്നത്. നായികയായ ഹണി റോസിന്റെ സുഹൃത്തിന്റെ വേഷമാണ് മറീന മൈക്കൽ വേഷമിട്ടിരുന്നത്.

കൂടാതെ വിനീത് ശ്രീനിവാസന്റെ നായികയായി എബി, ഗോകുൽ സുരേഷ് ഉണ്ണി മുകുന്ദൻ ഒന്നിച്ചെത്തിയ ഇര, ഹാപ്പി വെഡിങ്സ്, മുംബൈ ടാക്സി, അങ്കരാജ്യത്തെ ജിമ്മന്മാർ എന്നീ സിനിമകളിൽ ശ്രെദ്ധയമായ വേഷങ്ങൾ ചെയ്ത് കൈയടികൾ വാരി കൂട്ടിയിരുന്നു. അഭിനയ രംഗത്ത് സജീവമാണെങ്കിലും വന്ന വഴി മറീന മറന്നിട്ടില്ല. മോഡലിംഗ് മേഖലയിലൂടെയാണ് നടിയ്ക്ക് സിനിമകളിൽ നിന്നും അവസരങ്ങൾ ലഭിച്ചത്.

ഇപ്പോൾ അഭിനയത്തിനോടപ്പം മോഡലിംഗ് ഒരുമിച്ചു കൊണ്ടു പോകുകയാണ് മറീന. നടിയുടെ മുടിയാണ് മറ്റ് താരങ്ങളിൽ മറീനയെ വ്യത്യസ്തമാക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ തന്റെതായ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ പ്രേത്യക്ഷപ്പെടാറുണ്ട്. എന്നാൽ മറീന ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പങ്കുവെച്ച വീഡിയോയാണ് ആരാധകർക്കിടയിൽ തരംഗമുണ്ടാക്കുന്നത്. ഗൗൻ ധരിച്ചുള്ള വേഷത്തിലാണ് ഇത്തവണ മറീന മൈക്കൽ കുരിശിങ്കൽ എത്തിയിരിക്കുന്നത്.