ഇൻസ്റ്റാഗ്രാമിൽ പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് ഇഷാനി കൃഷ്ണ..!

105

നടൻ കൃഷ്ണ കുമാറിന്റെ കുടുബത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. കേരളകരയിൽ കൊച്ചു കുട്ടികൾക്ക് വരെ അറിയാവുന്ന താര കുടുബമാണ് ഈ നടന്റെ. പണ്ട് സിനിമകളിൽ വില്ലനായും, സഹനടനായും തകർത്ത് അഭിനയിച്ച കൃഷ്ണ കുമാർ ഇപ്പോൾ ചലചിത്രങ്ങളിൽ അത്ര സജീവമല്ല. എന്നാൽ മലയാള സീരിയൽ രംഗത്താണ് കൃഷ്ണ കുമാർ അരങേറി കൊണ്ടിരിക്കുന്നത്. സീരിയകൾക്കപ്പുറം പല ടെലിവിഷൻ റീലോറ്റി ഷോകളിൽ ഗസ്റ്റുകളുടെ കസേരയിൽ ഇദ്ദേഹത്തെയും കാണാൻ സാധിക്കും.

നാല് പെൺമക്കളാണ് ഇദ്ദേഹത്തിനുള്ളത്. ദിയ, അഹാന, ഇഷാനി, ഹൻസിക എന്നിവർ മലയാളികൾക്ക് ഏറെ സുപരിചിതമാണ്. സോഷ്യൽ മീഡിയ ഭരിക്കുന്നത് ഇവർ ആണെന്ന് വേണമെങ്കിൽ പറയാം. നാല് പേർക്കും സ്വന്തമായ വ്ലോഗ്ഗിങ് ചാനലും ലക്ഷ കണക്കിന് ഫോള്ളോവർസുള്ള ഇൻസ്റ്റാഗ്രാം പേജാണ് ഉള്ളത്. ഇവരുടെ വീട്ടിലെ വിശേഷങ്ങളും മനോഹരമായ ചിത്രങ്ങളും സമൂഹ മാധ്യമങ്ങൾ വഴിയാണ് ആരാധകരെ അറിയിരിക്കുന്നത്.

അഹാന കൃഷ്ണയാണ് മക്കളിൽ ആദ്യമായി സിനിമയിലെത്തുന്നത്. ടോവിനോയുടെ കാമുകിയായി എത്തുന്ന ലൂക്ക ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു. ഇഷാനിയും ഇതിനോടകം തന്നെ വെള്ളിത്തിരയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിരിക്കുകയാണ്. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന വൻ എന്ന ചിത്രത്തിൽ ഇഷാനിയും സുപ്രധാരണ വേഷം കൈകാര്യം ചെയ്തിരുന്നു.

തന്റെ ഡാൻസ് വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി കൈമാറി കൊണ്ട് ഇഷാനി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വണ്ണം വർധിപ്പിക്കാൻ എന്ന പേരിൽ ജിമ്മിൽ നിന്നും വീട്ടിൽ നിന്നും പകർത്തിയ ചിത്രങ്ങൾ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

നിലവിൽ ഇഷാനിയുടെ പുത്തൻ വേഷത്തിൽ ഉള്ള മറ്റൊരു ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. തന്റെ സഹോദരിയായ ദിയ കൃഷ്ണ കമെന്റ് പങ്കുവെച്ച് കൊണ്ട് ചിത്രങ്ങളുടെ ചുവടെ പ്രേത്യക്ഷപ്പെട്ടിയിരുന്നു.