ഹോട്ട് ഗ്ലാമറസ്സ് ബ്യൂട്ടിയായി നടി പ്രിയാഗ മാർട്ടിൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

814

മലയാള സിനിമ ലഭിച്ച മികച്ച നടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. ചെറിയ വേഷങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ കടന്നു കൂടിയ നടി വിദ്യാഭ്യാസത്തിന് മുൻഗണനയാണ് നൽകാറുള്ളത്. അഭിനയത്തിനോടപ്പം തന്നെ ബിരുദവും മുന്നോട്ടു കൊണ്ടു പോകാൻ പ്രയാഗ മാർട്ടിനു സാധിച്ചു. മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിലൂടെയാണ് പ്രയാഗയ്ക്ക് ചെറിയ വേഷങ്ങൾ ലഭിച്ചു തുടങ്ങുന്നത്.

എന്നാൽ തമിഴിലെ പിശാഷ് എന്ന ചലചിത്രത്തിലൂടെയാണ് കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്നത്. ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഒരു മുറയ് വന്ത് പാർത്തായ എന്ന മലയാള ചിത്രത്തിൽ നായികയായി അരങേറി. സിനിമ വേണ്ട വിജയം നേടാതെ പോവുകയും ചെയ്തിരുന്നു. കട്ടപ്പനയിലെ ഹൃതിക്റോഷൻ, രാമലീല, ഒരേമുഖം, ഫക്രി തുടങ്ങിയ സിനിമകളിൽ പ്രയാഗ വളർന്നു വന്നു.

ഒരു പഴയ ബോംബ് കഥാ, ബ്രദർസ് ഡേ, കന്നഡയിൽ ഗീത തുടങ്ങി നിരവധി ചലചിത്രങ്ങളിൽ അഭിനയിച്ച നടി മികച്ച കഥാപാത്രങ്ങളുമായി തെന്നിന്ത്യയിൽ സജീവമാകുകയാണ്. മറ്റ് നടിമാരെ പോലെ പ്രയാഗയും സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും കൈമാറി കൊണ്ട് എത്താറുണ്ട്. മാധ്യമങ്ങളിൽ വലിയ പ്രേക്ഷക പിന്തുണയുള്ളതിനാൽ തന്നെ ചുരുങ്ങിയ സമയം കൊണ്ടാണ് ഓരോ പോസ്റ്റുകളും വൈറലായി മാറാറുള്ളത്.

കഴിഞ്ഞ ദിവസം പ്രയാഗ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച വിഷയമാറി മാറുന്നത്. വെള്ളയിൽ സുന്ദരിയായ പ്രയാഗയെ കണ്ട് ആരാധകരുടെ കമെന്റ് പോസ്റ്റിന്റെ ചുവടെ നിറഞ്ഞു കവിയുകയാണ്. ഞാൻ ചിന്തിക്കുന്നത് എന്താണ് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത് എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ തരംഗമായി കൊണ്ടിരിക്കുന്നത്.