പ്രേക്ഷക ശ്രദ്ധ നേടി പൃഥ്വിരാജിൻ്റെ കുരുതി..! ചിത്രത്തിൻ്റെ കിടിലൻ ട്രൈലർ കാണാം..

258

മലയാള സിനിമയുടെ അഭിമാനവും കണ്ണിലുണ്ണിയുമായ നടനാണ് പൃഥ്വിരാജ്. നടൻ എന്ന നിലയിൽ മാത്രമല്ല പ്രൊഡക്ഷൻ, ഗായകൻ, സംവിധായകൻ തുടങ്ങിയ മേഖലയിൽ പൃഥ്വി തന്റെ കഴിവ് തെളിയിച്ചിരുന്നു. മോളിവുഡിലെ താരരാജാവായ മോഹൻലാലിനെ കൊണ്ട് ലൂസിഫർ സിനിമയുടെ സംവിധാനം ഒരുക്കിയിരുന്നത് പൃഥ്വിരാജായിരുന്നു. താൻ സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ മലയാളികൾ ഏറ്റെടുക്കുകയും മെഗാ ഹിറ്റാക്കുകയും ചെയ്തിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയുന്ന രണ്ടാം സിനിമയാണ് ബ്രോ ഡാഡി. ബ്രോ ഡാഡിയിലും കേന്ദ്ര കഥാപാത്രമായി മോഹൻലാലാണ് എത്തുന്നത്. എന്നാൽ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിംഗ് ആയി നിൽക്കുന്നത് പൃഥ്വിരാജ് നായകനായി എത്തുന്ന കുരുതി എന്ന സിനിമയുടെ ട്രൈലെർ വീഡിയോയാണ്. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വഴിയാണ് സിനിമ റിലീസ് ചെയുന്നത്.

അതിന്റെ ഭാഗമായി ആമസോൺ പ്രൈമിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് ട്രൈലെർ പുറത്ത് വിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒമ്പത് ലക്ഷം കാണികളെയാണ് ട്രൈലെർന് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സുപ്രിയ ഫിലിംസിന്റെ ബാനറിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. മനു വാരിയറാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

അനീഷ് പള്ളിയാൽ ആണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രം പൃഥ്വിരാജ് കൈകാര്യം ചെയ്യുമ്പോൾ മറ്റ് കഥാപാത്രങ്ങളായി മുരളി ഗോപി, മാമുകൊയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് എത്തുന്നത്. പോലീസ് വേഷത്തിലെത്തിയ കോൾഡ് കേസാണ് പൃത്വിരാജിന്റെ ഏറ്റവും അവസാനമായി ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌തത്.