അതിമനോഹര നൃത്ത ചുവടുകളുമായി ദുർഗ്ഗ കൃഷണ..! വിഡിയോ പങ്കുവച്ച് താരം..

19180

മലയാളത്തിലെ യുവനടിയാണ് ദുർഗ കൃഷ്ണ. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന സിനിമയിലൂടെയാണ് ദുർഗ വേഷമിട്ട് ആരംഭിച്ചത്. തന്റെ ആദ്യ സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി അരങേറാൻ മറ്റ് നടിമാർക്ക് ലഭിക്കാത്ത ഭാഗ്യമായിരുന്നു ദുർഗയ്ക്ക് ലഭിച്ചത്. വിമാനത്തിന്റെ പിന്നാലെ ലവ് ആക്ഷൻ ഡ്രാമ, പ്രേതം 2, കുട്ടിമാമ, കിങ് ഫിഷ് എന്നീ ചിത്രങ്ങളിൽ അവസരം തേടിയെത്തി.

അഭിനയത്തിനപ്പുറം മികച്ച ക്ലാസിക്കൽ നർത്തകി കൂടിയായ ദുർഗ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുക്കെത്തിൽ റിലീസ് ആവാനിരിക്കുന്ന റാം ആണ് ദുർഗയുടെ പുതിയ സിനിമ. സിനിമയിൽ പ്രധാന കഥാപാത്രമാണ് ദുർഗ കൈകാര്യം ചെയുന്നത്. നടിയുടെ വിവാഹ കാര്യം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായിരുന്നു.

നിർമാതാവും ബിസിനെസ്സുക്കാരനുമായ അർജുൻ രവീന്ദ്രനെയാണ് നടി ജീവിതത്തിലേക്ക് വിളിച്ചത്. ഏകദേശം നാല് വർഷം പ്രണയച്ചതിനു ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങളിൽ പങ്കുയെടുത്തത്. വിവാഹത്തിനു ശേഷമുള്ള ഇരുവരുടെയും വിശേഷങ്ങൾ സ്ഥിരം ആരാധകരുമായി പങ്കുവെക്കാൻ ദുർഗ മറക്കാറില്ല.

നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും ഗസ്റ്റായി ഇരുവരും വന്ന് തകർത്തിരുന്നു. ലക്ഷ കണക്കിന് മലയാളികളാണ് ദുർഗ കൃഷ്ണയെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയുന്നത്. ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാവുന്നത് ദുർഗയുടെ പുതിയ ഡാൻസ് വീഡിയോയാണ്. ഉന്നൈ കണദു നാൻ എന്ന ഗാനത്തിന്റെ ഈരടികൾക്കാണ് സാരീയിൽ നൃത്ത ചുവടുകൾ വീഡിയോയിൽ പകർത്തിയത്.