ഓണം സ്പെഷ്യൽ ഡാൻസുമായി ചന്ദനമഴ സീരിയൽ താരം വിന്ദുജ വിക്രം..!

മലയാളത്തിലെ ഹിറ്റ് പരമ്പരകളിൽ ഒന്നായിരുന്നു ചന്ദനമഴ. ചന്ദനമഴയിലെ ഓരോ താരങ്ങളെയും ഇന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്. സീരിയലിൽ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് അമൃത. മേഘ്ന വിൻസെന്റ് ആയിരുന്നു ആ കഥാപാത്രം മികച്ച രീതിയിൽ അവതരിപ്പിച്ചിരുന്നത്. എന്നാൽ ചന്ദനമഴയിൽ രണ്ട് അമൃതമാർ ഉണ്ടായിരുന്നു. മേഘന ചന്ദനമഴയിൽ നിന്നും പിന്മാറിയോടെയാണ് മറ്റൊരു അമൃതയുടെ വരവ്.

വിവാഹത്തോടെയായിരുന്നു മേഘ്ന ചന്ദനമഴയിൽ നിന്നും ഇടവേള എടുത്തത്. മേഘ്ന സീരിയലിൽ നിന്നും പിന്മാറിയതോടെ ആദ്യമൊക്കെ പ്രേക്ഷകർക്ക് വളരെയധികം നിരാശയിൽ കൊണ്ടുയെത്തിച്ചു. പിന്നീട് പുതിയ അമൃതയായി എത്തിയ വിന്ദുജ വിക്രമനെ സീരിയൽ ആരാധകർ ഉൾകൊള്ളുകയായിരുന്നു. പതിയെ വിന്ദുജ അവതരിപ്പിച്ച കഥാപാത്രത്തിനു വീണ്ടും ആരാധകർ ഏറുകയായിരുന്നു.

മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമായിരുന്നു വിന്ദുജാ. തമിഴ് മലയാള സീരിയൽ രംഗത്ത് സജീവമായ വിന്ദുജ മ്യൂസിക് ആൽബകളിലും, മോഡൽ മേഖലയിലും തിളങ്ങിട്ടുണ്ട്. മഴവിൽ മനോരമയിലെ ആത്മസഖിയിലും നടിയുടെ വേഷത്തിന് കൈയടികൾ ഏറെയായിരുന്നു. ജാഡയില്ലാതെ സീരിയൽ ഇൻഡസ്ട്രിയിൽ നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് വിന്ദുജാ. സാധാരണ നാടൻ വേഷത്തിൽ സീരിയളിൽ എത്താറുള്ള വിന്ദുജാ യഥാർത്ഥ ജീവിതത്തിൽ മോഡേൺ വേഷത്തിലാണ് ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുള്ളത്.

സ്ക്രീനിലെ വിശേഷങ്ങൾ മാത്രമല്ല സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട് വിന്ദുജാ. വിന്ദുജയുടെ നിരവധി ഫോട്ടോഷൂട്ടുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ ഓണം വേഷത്തിലെത്തി നൃത്ത ചുവടുകൾ വെക്കുന്ന വിന്ദുജയെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ ഓണം സ്പെഷ്യയൽ എന്ന അടികുറപ്പിലൂടെയാണ് വീഡിയോണ് പങ്കുവെച്ചിരിക്കുന്നത്.