പഞ്ചവർണ്ണ കുളിരെ പാലാഴി കടവിൽ വരുമോ..🥰..! മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..!

24982

അഭിനയത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ച നടിയാണ് ശാലു മേനോൻ. സിനിമകളിലും ഒരു കാലത്ത് ശാലു ഏറെ സജീവമായിരുന്നു. എറണാകുളത്ത് ജനിച്ചു വളർന്ന ശാലു പിന്നീട് കുടുബവുമായി ചങ്ങനാശ്ശേരിയിൽ താമസമാക്കിയിരിക്കുകയാണ്. ഒരുപക്ഷേ അഭിനയത്തെക്കാളും നൃത്തകലയെ സ്നേഹിച്ച ഒരു നല്ല കലക്കാരിയാണ് ശാലു.

പൂർവികരാൾ കൈമാറ്റം എന്ന നൃത്തകലാലത്തിലും ശാലു പ്രവർത്തിക്കാറുണ്ട്. മുത്തച്ഛൻ ആരംഭിച്ച കലാലത്തെ നോക്കി നടത്തുന്നത് ശാലു മേനോൻ ആണ്. ആദ്യം വീട്ടിൽ തുടങ്ങിയ നൃത്ത പഠനം ഇപ്പോൾ എട്ട് അക്കാദമികളിൽ വരെ വളർന്നു എത്തിയിരിക്കുകയാണ്. നിലവിൽ നടി സീരിയലിൽ സജീവമാണെങ്കിലും ഏറ്റവും കൂടുതൽ ശ്രെദ്ധ നൽകുന്നത് ഡാൻസ് അക്കാദമിക്കാണ്.

സോളാർ കേസിൽ ഒരുപാട് വിവാദങ്ങൾ നടിക്കെതിരെ ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾ ജയിൽ വരെ കഴിയേണ്ടി വന്നിട്ടുണ്ട്. എന്നാൽ മനസ് തരളാതെ ധൈര്യ പൂർവം നേരിട്ട് മുന്നോട്ട് പോകാൻ ശാലു മേനോന് സാധിച്ചു. സോഷ്യൽ മീഡിയയിലും നടി തന്റെ പ്രിയ ആരാധകർക്ക് വേണ്ടി ഡാൻസ് വീഡിയോകളും മറ്റ് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ആരാധകരിൽ നിന്നും ഉയരുന്നത് എണ്ണിയാൽ അവസാനിക്കാത്ത പ്രതികരണങ്ങളാണ്.

സ്വന്തമായി ഒരു യൂട്യൂബ് ചാനലും ശാലു മേനോൻ നോക്കി നടത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ സജീവമാകുന്നത് പോലെ യൂട്യുബിലും സജീവമാണ്. തന്റെ ഇഷ്ട നൃത്തങ്ങൾ യൂട്യൂബ് ചാനൽ വഴിയാണ് നടി ആരാധകർക്ക് സമ്മാനിക്കുന്നത്. പഞ്ചവർണ കുളിരെ എന്ന ഗാനത്തിന് നൃത്തം ചെയ്ത് കൊണ്ടാണ് വീഡിയോയിൽ എത്തിയത്. ക്യാമറ ചലിപ്പിച്ചത് ക്യാമറമാൻ വിഷ്ണു വെഞ്ഞാറമൂടാണ്. അസിസ്റ്റന്റ് ചെയ്തിരിക്കുന്നത് ശ്യാം ആദർശ് ആണ്.