കുതിരക്കൊപ്പം അപർണ്ണ തോമസിൻ്റെ കിടിലൻ ഫോട്ടോഷൂട്ട്..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം…

2010

റിയാലിറ്റി ഷോകളിൽ തകർപ്പൻ അവതാരകനാണ് ജീവ ജോസഫ്. സൂര്യ ടീവിയിൽ വീഡിയോ ജോക്കിയായിട്ടാണ് ജീവ ആദ്യമായി പ്രേത്യക്ഷപ്പെടുന്നത്. പിന്നീട് സിനിമകളിൽ വരെ അവസരം ലഭിച്ചിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയുന്ന സരിഗമപ എന്ന പരിപാടിയിലൂടെയാണ് ജീവ ഏറെ സുപരിചിതയാകുന്നത്. തന്റെ അവതരണ ശൈലിയാണ് മറ്റ് അവതാരകമാരിൽ നിന്നും ജീവയെ വേറിട്ടു നിർത്തുന്നത്.

മാവേലിക്കരനായ ജീവ ഏറോനൗറ്റിക്കൽ എഞ്ചിനീയറിംഗ് നിന്നായിരുന്നു ബിരുദം നേടിയത്. പിന്നീടായിരുന്നു അവതാരക മേഖലയിലേക്ക് തന്റെ ഇഷ്ടം മൂലം തിരിയുന്നത്. താൻ ആദ്യമായി സ്‌ക്രീനിൽ എത്തിയ സൂര്യ മ്യൂസിക്കിൽ കോ അവതാരികയായി എത്തിയ അപർണ തോമസിനെയാണ് ജീവ ജീവിത പങ്കാളിയാക്കിയത്. ഇപ്പോൾ സ്വന്തമായി ആരംഭിച്ച യൂട്യൂബ് ചാനലിൽ സജീവമാണ്.

വ്യത്യസ്തമായ പരിപാടികൾ പങ്കുവെച്ചാണ് അപർണ മിക്കപ്പോഴും യൂട്യൂബ് ചാനലിൽ എത്താറുള്ളത്. തനിക്ക് യൂട്യൂബ് ചാനൽ തുടങ്ങാൻ പ്ലാൻ ഇല്ലായിരുന്നുയെന്നും പെട്ടന്ന് ചിന്തയിൽ വന്ന ഐഡിയ ആണെന്നും അപർണ ആരാധകരോട് വെക്തമാക്കിയിരുന്നു. കൂടുതൽ മോഡേൺ വസ്ത്രങ്ങളാണ് അപർണ ധരിക്കാറുള്ളത്.

എല്ലാ തരത്തിലുമുള്ള വസ്ത്രം ധരിച്ചു ഫോട്ടോഷൂട്ട് പങ്കുവെച്ച് അപർണ എത്താറുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അപർണയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫീമെയിൽ ഫോട്ടോഗ്രാഫർ ഡെയ്സി ഡേവിഡാണ് അതിമനോഹരമായ രീതിയിൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കുതിരയെ പിടിച്ചു കൊണ്ട് വെള്ളയിൽ രാഞ്ജിയെ പോലെ തോന്നിപ്പിക്കുന്ന ഫോട്ടോഷൂട്ടാണ് നടത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഒപ്പിയെടുത്ത ഡെയ്സിയുടെ ഇൻസ്റ്റാഗ്രാം പേജിലും അപർണയുടെ ഇൻസ്റ്റാ പേജിലും പുതിയ ഫോട്ടോഷൂട്ടുകൾ വൈറലായി കൊണ്ടിരിക്കുകയാണ്.