ശരണ്യ ആനന്ദിൻ്റെ വേറെ ലെവൽ എനർജി..! കിടിലൻ ഡാൻസുമായി ശരണ്യ..

9276

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ വില്ലത്തിയാണ് ശരണ്യ ആനന്ദ്. വില്ലത്തിൽ വേഷം ആണെങ്കിലും മികച്ച അഭിനയ പ്രകടനമായത് കൊണ്ട് ആരാധകരും ഏറെയാണ്. പത്തനംതിട്ട സ്വേദേശിയായ ശരണ്യ പഠിച്ചതും വളർന്നതും ഗുജറാത്തിലാണ്. മലയാള സിനിമയിൽ മാത്രമല്ല തമിഴ് മേഖലയിലും തിളങ്ങാൻ ശരണ്യ ആനന്ദിന് സാധിച്ചിട്ടുണ്ട്.

അതിമനോഹരമായിട്ടാണ് ഏഷ്യാനെറ്റ്‌ ചാനലിൽ സംപ്രേഷണം ചെയുന്ന കുടുബവിളക്കിലെ വേദികയുടെ കഥാപാത്രം പ്രേഷകരുടെ മുന്നിൽ അവതരിക്കപ്പെടുന്നത്. സിനിമ പല പ്രേമുഖ താരങ്ങളുടെ നായികയായി അരങേറിയ മീര വാസുദേവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന സീരിയലാണ് കുടുബവിളക്ക്. ശരണ്യയുടെ സിനിമ ജീവിതത്തിൽ ഒരുപാട് പ്രശനങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.

എന്നാൽ അതിനെല്ലാം ധൈര്യത്തോടെയാണ് ശരണ്യ എന്നും നേരിട്ടുള്ളത്. 2016ൽ റിലീസ് ചെയ്‌ത മോഹൻലാൽ പട്ടാളക്കാരന്റെ വേഷത്തിലെത്തിയ ബീയൊണ്ട് ദി ബോർഡർസ് എന്ന ചലച്ചിത്രത്തിലൂടെയാണ് ശരണ്യ മോളിവുഡിൽ തുടക്കം കുറിക്കുന്നത്. ചെറിയ കഥാപാത്രം ആണെങ്കിലും ലാലേട്ടനോടപ്പമുള്ള തന്റെ അഭിനയം ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തനിഹ, ലാഫിങ് അപാർട്മെന്റ് എന്ന ചലച്ചിത്രങ്ങളിലും നായികയായി എത്തിയിരുന്നു.

2014ൽ കേരളത്തിലെത്തിയ ശരണ്യ തന്റെ കുടുബത്തോടെയാണ് ഇവിടെ താമസമാക്കിയിരുന്നത്. സമൂഹ മാധ്യമങ്ങളിലും നടി തന്റെതായ പോസ്റ്റുകൾ പങ്കുവെച്ച് പ്രേഷകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്. അതിസുന്ദരിയായ ശരണ്യയെ സ്നേഹത്തോടെയാണ് ആരാധകർ വരവേൽക്കാറുള്ളത്. ഇപ്പോൾ മാധ്യമങ്ങളിൽ എങ്ങും കാണാൻ സാധിക്കുന്നത് തുള്ളി നൃത്തം ചെയുന്ന ശരണ്യയെയാണ്. വെള്ള ടി ഷർട്ടിലും ജീൻസിലെത്തിയ നടിയെ കാണാൻ ഭംഗിയുണ്ടെന്ന് പറഞ്ഞു ഒരുപാട് പേരാണ് രംഗത്ത് എത്തുന്നത്.