കിടിലൻ വർക്കൗട്ട് ട്രെയിനിംഗ് വീഡിയോയുമായി തന്മാത്ര നായിക മീര വാസുദേവൻ..!

10772

ഒരെറ്റ വേഷത്തിലൂടെ മലയാളി പ്രേഷകരുടെ ഹൃദയത്തിലേക്ക് കടന്നു കയറിയ നടിയാണ് മീര വാസുദേവൻ. മോളിവുഡിലെ താരരാജാവ് എന്ന് വിശേഷിപ്പിക്കുന്ന മോഹൻലാൽ തകർത്തു അഭിനയിച്ച് നിരവധി പുരസ്‌കാരങ്ങളും നേട്ടങ്ങളും കൈ വരിച്ച ഒരു സിനിമയായിരുന്നു തന്മാത്ര. അൽഷിമേഴ്‌സ് എന്ന അപൂർവ രോഗം വളരെ മികച്ച രീതിയിൽ പ്രേഷകരുടെ മുന്നിൽ എത്തിക്കാൻ തന്മാത്ര എന്ന ചിത്രത്തിനും മോഹൻലാലിനും സാധിച്ചു.

രമേശ്‌ എന്നാ സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് അപ്രെത്യക്ഷമായി കടന്നു വന്ന രോഗത്തെ കുറിച്ച് തുറന്നു കാണിച്ച സിനിമയായിരുന്നു തന്മാത്ര. ചലച്ചിത്രത്തിൽ ലാലേട്ടന്റെ ഭാര്യയായി എത്തിയിരുന്നത് മീര വാസുദേവനായിരുന്നു. ലാലേട്ടനോടപ്പം മികച്ച പ്രകടനം മീരയ്ക്കും കാഴ്ചവെക്കാൻ കഴിഞ്ഞു. മീരയെ കൂടാതെ മലയാള ചലചിത്രത്തിലെ അറിയപ്പെടുന്ന നടിനടന്മാരും ‘തന്മാത്ര’യിൽ വേഷമിട്ടിരുന്നു.

താമത്ര കൂടാതെ പ്രിത്വിരാജ്, മുകേഷ് എന്നിവർ കാക്കി വേഷത്തിലെത്തിയ കാക്കി എന്ന സിനിമയിലും മുകേഷിന്റെ ഭാര്യയായി അഭിനയിക്കാൻ മീരയ്ക്ക് ഭാഗ്യം ലഭിച്ചു. ഇതിനോടപ്പം മലയാള സീരിയൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുബവിലക്കിലും കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്നത് മീരയാണ്. സമൂഹ മാധ്യമങ്ങളിൽ മീര കത്തി നിൽക്കാറുണ്ട്.

പ്രേഷകരുടെ മനസ്സിൽ മീരയുടെ പതിഞ്ഞു നിന്ന രൂപമാണ് സാരീ അണിഞ്ഞു തനി വീട്ടമ്മ. എന്നാൽ താൻ നാടൻ അല്ലാണെന്നും മോഡേൺ വേഷങ്ങളിലാണ് കൂടുതൽ ധരിക്കാൻ ആഗ്രഹമെന്ന് മീര പല അഭിമുഖങ്ങളിൽ വെക്തമാകിട്ടുണ്ട്. ഇപ്പോൾ ഇതാ മീരയുടെ വർക്ക്‌ഔട്ട്‌ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ പ്രായത്തിലും തന്റെ ആരോഗ്യത്തിലും സൗന്ദര്യത്തിലും പൂർണ ജാഗ്രതയാണ് നൽകാറുള്ളത്.