ക്യൂട്ട് ലുക്കിൽ യുവ താരം അനു സിത്താര..! റീൽസിൽ വീഡിയോ പങ്കുവച്ച് അനു…

8548

കാവ്യ മാധവനു ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച ശാലീന സുന്ദരിയായ നടിയാണ് അനു സിത്താര. തന്റെ അഭിനയ വൈഭവ കൊണ്ടും സൗന്ദര്യവും കൊണ്ട് നിരവധി ആരാധകർ തന്നിലേക്ക് ആകർഷിക്കാൻ തുടങ്ങി. ഒമർ ലുലുവിന്റെ ശ്രെദ്ധയമായ ചലചിത്രങ്ങളിൽ ഒന്നായ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് അനു ആദ്യമായി അഭിനയ ലോകത്തേക്ക് ചുവടു വെക്കുന്നത്.

അസ്സൽ തേപ്പുക്കാരിയുടെ കഥാപാത്രത്തിലാണ് അനു ആദ്യമായി അരങേറിയത്. പിന്നീട് ഒട്ടുമിക്ക പ്രേമുഖ താരങ്ങളോടപ്പം അഭിനയിക്കാനും ഭാഗ്യം തേടിയെത്തിയിരുന്നു. വിവാഹത്തിനു ശേഷമാണ് അനു സിനിമയിലേക്ക് കടന്നു വന്നത് എന്നതാണ് മറ്റ് നടിമാരിൽ നിന്നും അനുവിനെ ഏറെ വേറിട്ടു നിർത്തിക്കുന്നത്. നടിയുടെ ഭർത്താവായ വിഷ്ണു ഫോട്ടോഗ്രാഫി മേഖലയിൽ കഴിവ് തെളിയിച്ച ഫോട്ടോഗ്രാഫർ ആണ്.

തന്റെ ഉള്ളിൽ ഉറങ്ങിയിരുന്ന അഭിനയത്തെ ഉണർത്തിയത് തന്റെ ഭർത്താവ് ആണെന്ന് അനു പല അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും തുറന്നു പറഞ്ഞിട്ടുണ്ട്. മോഡൽ, അഭിനയത്രി എന്നതിനപ്പുറം മികച്ച നർത്തകി കൂടിയാണ്. നൃത്ത വീഡിയോസൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. മാമാങ്കത്തിലാണ് അനു സിത്താര ഒടുവിലായി അഭിനയിച്ചത്.

ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ നിറയ്ക്കാറുള്ള അനു ആരാധകർക്കിടയിൽ എപ്പോഴും ചർച്ച വിഷയമായി മാറാറുണ്ട്. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ അനു സിത്താരയുടെ അവസാനമായി പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. പശ്ചാത്തല ഗാനത്തോടെ അതിസുന്ദരിയായി നിൽക്കുന്ന അനുവിനെയാണ് ആരാധകർക്ക് കാണാൻ കഴിയുന്നത്. ഏത് വേഷത്തിലും ഭാവത്തിലും വന്നാലും തന്നെ പ്രിയങ്കരിയാക്കിവർ വളരെ സ്നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത്.