ക്യൂട്ട് ലുക്കിൽ നമ്മുടെ ബാലമണി..! തിരിച്ച് വരവിനോരുങ്ങി നവ്യ നായർ..!

1321

മലയാളികൾ ബാലമണി എന്നാണ് നടി നവ്യ നായറിനെ വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി മലയാള സിനിമയുടെ സ്വന്തം മകളാണ് നവ്യ. വിവാഹത്തിനു ശേഷം അല്പം ഇടവേള എടുത്തിരുന്ന നവ്യ ഇപ്പോൾ ശക്തമായ തിരിച്ചു വരവാണ് നടത്തിരിക്കുന്നത്. ഒരുത്തീ എന്ന ചിത്രത്തിലാണ് നവ്യ അവസാനമായി വേഷമിട്ടത്. ഈയൊരു സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകരും സിനിമ ലോകവും.

സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന മലയാള സിനിമയിലൂടെ ദിലീപിന്റെ നായികയായിട്ടാണ് നവ്യ നായർ ആദ്യമായി അരങേറുന്നത്. പിന്നീട് മുപ്പതിലധികം ചലച്ചിത്രങ്ങളിൽ നായികയായി നവ്യ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് ഒരുക്കിയ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തിലെത്തിയ നന്ദനം ചിത്രത്തിലെ ബാലമണി എന്ന വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി.

വെള്ളിത്തിരയിൽ വെട്ടിതിളങ്ങി നിൽക്കുമ്പോലായിരുന്നു നവ്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്നാൽ മനസ് കൊണ്ട് സിനിമകളിൽ വിട്ട് നിൽക്കാൻ നടി തയ്യാറായില്ല എന്നായിരുന്നു പല അഭിമുഖങ്ങളിൽ നടി തുറന്നു പറഞ്ഞിരുന്നത്. അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്ന കാലത്ത് പല റിയാലിറ്റി ഷോകളിൽ ഗസ്റ്റായും സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായും നവ്യ നിറഞ്ഞു നിന്നിരുന്നു.

അതിസുന്ദരിയായ ഫോട്ടോകളും വീട്ടിലെ വിശേഷങ്ങളും എല്ലാ ദിവസവും ആരാധകരുമായി പങ്കുവെക്കാൻ നവ്യ മറന്നിട്ടില്ല. ഇപ്പോൾ ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക് പരിപാടിയുടെ ബാക്ക് സ്റ്റേജിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് നവ്യ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമി പങ്കുവെച്ചത്. പണ്ടത്തെ ബാലമണിയ്ക്ക് ഒരു മാറ്റവുമില്ല എന്നാണ് ആരാധകരുടെ കമെന്റ്സ്.