ക്യൂട്ട് ലുക്കിൽ നിരജന അനൂപ്..! നിരഞ്ജനയുടെ പുത്തൻ ചിത്രങ്ങൾ കാണാം..

687

വളരെ കുറച്ചു ചലച്ചിത്രങ്ങൾ കൊണ്ട് മാത്രം മലയാളികളുടെ ഇടയിൽ പ്രേശക്തയായ അഭിനയത്രിയാണ് നിരഞ്ജന അനൂപ്. കോഴിക്കോട് സ്വേദേശിയായ നിരഞ്ജന മികച്ച അഭിനയ പ്രകടനമായിരുന്നു സിനിമയിൽ കാഴ്ചവെച്ചിരുന്നത്. ഒരുപാട് നാൾ കുച്ചിപുടിയും ഭരതനാട്യം അഭ്യസിച്ച ഒരാളാണ് നിരഞ്ജന. തന്റെ അമ്മ നാരായണിയും നൃത്തം മേഖലയിൽ ഏറെ പ്രേശക്തി ആർജിച്ച വ്യക്തിയാണ്.

മോഹൻലാലിന്റെ ലോഹം എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന ആദ്യമായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സഹതാരമായി അഭിനയ ജീവിതം ആരംഭിച്ച നടി ഇപ്പോൾ പല ചിത്രങ്ങളിലും നായിക വേഷങ്ങൾ വരെ കൈകാര്യം ചെയുന്ന മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. അഭിനയ വൈഭവ കൊണ്ട് തന്നെ അനേകം ആരാധകരെ തന്നിലേക്ക് ആകർഷിക്കാൻ നിരഞ്ജനയ്ക്ക് കഴിഞ്ഞു.

പുത്തൻ പണം, ഗൂഢാലോചന, ഇര, സൈറ ബാനു, കല വിപ്ലവം പ്രണയം, ബിടെക് തുടങ്ങിയ ചിത്രങ്ങളിലും ശ്രെദ്ധയമായ അഭിനയം കാഴ്ചവെക്കാൻ ഈ വളർന്ന് വരുന്ന നടിയ്ക്ക് സാധിച്ചു. ഒരു നർത്തകി ആയത് കൊണ്ട് ഒരുപാട് നൃത്ത വീഡിയോകളാണ് നിരഞ്ജന തന്റെ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.

വ്യത്യസ്തമായ വേഷത്തിലും ഭാവത്തിലുമാണ് ഇത്തവണ നിരഞ്ജന തമ്പുരാട്ടിയുടെ വേഷത്തിലാണ് എത്തിയിരിക്കുന്നത്. കണിമംഗലം കോവിലകത്തെ തമ്പുരാട്ടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ ഷനി ശകിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രജീഷ വിജയൻ, റിമ കല്ലിങ്കൽ, ശുരഭി ലക്ഷ്മി തുടങ്ങി നിരവധി നാടിനടന്മാരാണ് അഭിപ്രായങ്ങൾ അറിയിച്ചു കൊണ്ട് രംഗത്ത് പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്.