സ്വാസിക വിജയ് തകർത്തു..! മനോഹര നൃത്ത ചുവടുകളുമായി സ്വാസിക..💃

1684

ബിഗ്സ്ക്രീൻ മിനിസ്ക്രീൻ നടിയായി പ്രേക്ഷകർക്ക് ഒന്നടങ്കം ഏറ്റെടുത്ത അഭിനയത്രിയാണ് സ്വാസിക. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും വേഷമിട്ട മിക്ക സിനിമകളും ഏറെ ജനശ്രെദ്ധ നേടാൻ സാധിച്ചു. ഈ അടുത്തിടെയായിരുന്നു വാസന്തി എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

ഏറ്റെടുത്ത ഏത് വേഷമാണെങ്കിലും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ നടിയായ സ്വാസികയ്ക്ക് അറിയാം. മണിയറയിൽ ഒരുക്കാൻ പോകുന്ന ചിത്രങ്ങളിൽ സ്വാസികയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. സിനിമയിൽ തേപ്പുകാരിയായും സീരിയലിൽ സീതയായും തുടങ്ങിയ വിശേഷണങ്ങൾ നടിക്കുണ്ട്.

കട്ടപ്പനയിലെ ഹൃതിക്റോഷനിലെ തേപ്പുകാരിയായും, പൊറിഞ്ചു മറിയം ജോസിലെ ചെമ്പൻ വിനോദിന്റെ ഭാര്യയായും, മോഹൻലാലിൻറെ കൂടെ ഇട്ടിമാണി മാഡ് ഇൻ ചൈന എന്നീ സിനിമകളിൽ തന്റെ അഭിനയ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. എന്നാൽ മിനിസ്ക്രീൻ പ്രേഷകർക്ക് തന്നെ ഓർക്കാൻ ഇഷ്ടം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന പരമ്പരയിലെ സീതയെയാണ്.

അഭിനയത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. സോഷ്യൽ മീഡിയയിൽ സ്വാസിക നിറസാന്നിധ്യമായി ആരാധകരുടെ മുന്നിൽ എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സ്വാസികയുടെ പുതിയ വീഡിയോയാണ്. ഒരു പശ്ചാത്തല ഗാനത്തോടെ ചുവന്ന സാരീയിലാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഏറെ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ആരാധകർ തന്റെ വീഡിയോ നെഞ്ചിലേറ്റിയത്. കൂടാതെ ഉടനെ തന്നെ നടിയുടെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യം ഉയർന്നു വരാറുണ്ട്.