രാത്രിയിൽ ഒരു റൈഡ്..! എൻ്റെ പ്രണയം ഞാൻ കണ്ടെത്തിയെന്ന് അന്ന..!

1058

എറണാകുളം ആലുവയിൽ നഴ്‌സായി ജോലി ചെയ്തോണ്ടിരിക്കുമ്പോൾ ഒരുപാട് പുതുമുഖങ്ങളെ അണിനിരത്തി പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചലചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന നടിയാണ് അന്ന രാജൻ. അങ്കമാലിയിൽ ലിച്ചി എന്ന കഥാപാത്രം കൈകാര്യം പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രി കൂടിയാണ് ലിച്ചി എന്ന് വിളിക്കുന്നു അന്ന രാജൻ. സിനിമക്കാർക്കിടയിൽ ലിച്ചി എന്ന പേരിലാണ് നടി അറിയപ്പെടുന്നത്.

തന്റെ അഭിനയ തുടക്ക കാലത്ത് അത്യാവശ്യം വണ്ണവും നാടൻ ലുക്കിലാണെങ്കിലും ഇപ്പോൾ വണ്ണം കുറിച്ച് മോഡേൺ ലുക്കിലായിരിക്കുകയാണ് അന്ന രാജൻ. നടിയുടെ പുതിയ മേക്കോവർ ഒരു സമയത്ത് ആരാധകർ ഏറ്റെടുത്തിരുന്നു. അങ്കമാലിയ്ക്ക് ശേഷം ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ താരരാജാവായ മോഹൻലാലിന്റെ നായികയായി അരങേറാൻ അനുഗ്രഹം ലഭിച്ചു.

വെളിപാടിന്റെ പുസ്തകത്തിനു ശേഷം ജയറാമിന്റെ നായികയായി ലോണപ്പന്റെ മമ്മൂദിസ എന്ന ചലചിത്രത്തിൽ എത്തിയിരുന്നു. പിന്നീട് പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയിൽ മമ്മൂക്കയോടപ്പം അഭിനയിക്കാൻ അവസരം കിട്ടി. ഈയൊരു അഭിനയ കാലയളവിൽ മോളിവുഡിലെ മിക്ക പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാൻ മറ്റൊരു നടിയ്ക്കും ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല.

മാധ്യമങ്ങളിൽ അന്നയുടെ ഓരോ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ അന്നയുടെ മറ്റൊരു ചിത്രമാണ് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ ബൈക്കിൽ ഇരിക്കുന്ന അന്നയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ഏകദേശം ഒന്നര ലക്ഷത്തിന്റെ അടുത്തോളം ഫോള്ളോവർസുള്ള തന്റെ ഇൻസ്റ്റാഗ്രാമിൽ ചുരുങ്ങിയ സമയം കൊണ്ട് പുതിയ പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചോണ്ടിരിക്കുകയാണ്.