പ്രയാഗ മാർട്ടിൻ്റെ വേറെ ലെവൽ മേകോവർ..! അതീവ ഗ്ലമറസ് ബ്യൂട്ടിയായി താരം..

3656

അധികം സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും വളരെ പെട്ടന്ന് തന്നെ ശ്രെദ്ധ നേടിയ മലയാള നടിയാണ് പ്രയാഗ മാർട്ടിൻ. മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി ചലചിത്രത്തിൽ ബാലതാരമായിട്ടാണ് പ്രയാഗ തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോൾ കേരളത്തിൽ തന്നെ ഏറ്റവും വലിയ താരമൂല്യമുള്ള നായികമാരിൽ ഒരാളായിരിക്കുകയാണ് പ്രയാഗ. കണ്ണ് അടച്ചു തുറക്കതിനു മുമ്പായിരുന്നു പ്രയാഗ അഭിനയ ജീവിതത്തിലെ വളർച്ച.

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഒരു മുറിയെ വന്ത പാത്തായ ചിത്രത്തിലൂടെ നായികയായി എത്തിയതിനു ശേഷമാണ് നടിയുടെ ജീവിതത്തിൽ വൻ നേട്ടങ്ങളും അവസരങ്ങളും ലഭിക്കാൻ ആരംഭിച്ചത്. മലയാള സിനിമയുടെ ലക്ഷണമൊത്തം നായിക സങ്കൽപ്പമാണ് പ്രയാഗയ്ക്കുള്ളത്. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടം വരത്താതെ പരിചിതമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്.

എറണാകുളം സ്വേദേശിയായ പ്രയാഗ പലിശീലനം ലഭിച്ച മികച്ച ഒരു നർത്തകിയാണ്. സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് ഏതാനും വ്യവസായങ്ങളുടെ കീഴെ മോഡലായി നടി തിളങ്ങിട്ടുണ്ട്. ഉസ്താദ് ഹോട്ടൽ തുടങ്ങി സിനിമകളിൽ ചെറിയ കഥാപാത്രങ്ങളിൽ എത്തിയ പ്രയാഗ തമിഴിൽ പുറത്തിറങ്ങിയ പിശാഷിലൂടെയാണ് കേന്ദ്ര കഥാപാത്രമായി അരങേറുന്നത്. പിന്നീടായിരുന്നു മലയാളത്തിലേക്ക് നായികയായി ചേക്കേറിയത്.

ദിലീപിനോടപ്പം നായികയായി അഭിനയിച്ച രാമലീലയിലുള്ള കഥാപാത്രം ഏറെ ജനശ്രെദ്ധ നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് പ്രയാഗ ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി കൈമാറാറുണ്ട്. ഇപ്പോൾ പ്രയാഗയുടെ മറ്റൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ഫോട്ടോഗ്രാഫർ അലൻ ജോസ് പകർത്തിയ പ്രയാഗയുടെ ഗ്ലാമർ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.