സണ്ണി ലിയോണും ശ്രീശാന്തും ഒന്നിക്കുന്ന പുതിയ സിനിമാ വരുന്നു..!

141

ഇന്ത്യയ്ക്ക് വേണ്ടി നിരവധി കപ്പുകൾ വാരി കൂട്ടിയ മുൻ ക്രിക്കറ്റ്‌ താരമാണ് ശ്രീശാന്ത്. ഇന്ത്യ അവസാനനായി സ്വന്തമാക്കിയ രണ്ട് വേൾഡ് കപ്പിലും ഈ ക്രിക്കറ്റ്‌ താരത്തിന്റെ സാനിധ്യം ഉണ്ടായിരുന്നു. കേരളീയനായ ശ്രീശാന്ത് മലയാളികൾക്ക് മാത്രമല്ല മുഴുവൻ ഇന്ത്യകാർക്കും അഭിമാനമാണ്. 2011ലെ ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പിന്നിൽ ഈ കളിക്കാരന്റ വലിയ പങ്കുയുണ്ടായിരുന്നു.

ഒരുപാട് വിവാദങ്ങളാണ് ശ്രീശാന്തിന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ളത്. 2011ലെ സ്പോട് ഫിക്സിങ് കേസിൽ പ്രതിയായി എന്ന എന്ന പ്രെചരണമുണ്ടാവുകയും ബിസിസിഐ ക്രിക്കറ്റിൽ നിന്നും തന്നെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ കേസ് തെളിഞ്ഞപ്പോൾ ശ്രീശാന്ത് കുറ്റക്കാരനല്ല എന്ന് തെളിഞ്ഞു. അപ്പോഴേക്കും തന്റെ ക്രിക്കറ്റ്‌ ജീവിതം അവസാന നിമിഷങ്ങളിൽ എത്തുകയും ചെയ്തു.

ക്രിക്കറ്റിന്റെ ശേഷം സിനിമയിലും അഭിനയ ജീവിതത്തിലും ശ്രീശാന്ത് സജീവമാവാകുകയായിരുന്നു. ഒരുപിടി നല്ല സിനിമകളും അത്യാവശ്യം ടെലിവിഷൻ ഷോകളിലും തിളങ്ങാൻ ഈ കലക്കാരനു സാധിച്ചു. രാഷ്ട്രിയ മേഖലയിൽ നോക്കിയെങ്കിലും പൂർണമായി പരാജയപ്പെടുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ശ്രീശാന്തിന്റെ പുതിയ സിനിമയെ കുറിച്ചാണ് ചർച്ച വിഷയമാവുന്നത്.

മലയാളികളുടെ ചേച്ചി എന്ന് വിളിക്കുന്ന സണ്ണി ലിയോനാണ് ശ്രീശാന്തിന്റെ പുതിയ സിനിമയുടെ നായികയെന്നതാണ് മറ്റൊരു ശ്രെദ്ധയമായ കാര്യം. ആരാധകരും മലയാളികളും ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. ആർ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ “പട്ടാ”യിൽ സിബിഐ ഓഫീസറുടെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. സണ്ണി ലിയോനും ശക്തമായ സ്ത്രീ കഥാപാത്രത്തിൽ പ്രേഷകരുടെ മുന്നിൽ എത്തുന്നുണ്ട്. ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും അടുത്തിടെ തന്നെ തുടങ്ങുമെന്നാണ് റിപോർട്ടുകൾ വരുന്നത്.