സുഹൃത്തുക്കൾ കാരണം വിവാഹം കഴിക്കാൻ തോന്നുന്നില്ല..! മനസ്സ് തുറന്ന് അനുമോൾ..

നിരവധി നടിമാരണ് അന്യഭാക്ഷകളിൽ നിന്നും മറ്റ് ഭാക്ഷകളിലേക്കു പാലയണം ചെയുന്നത്. ഈ രീതിയിയിൽ തമിഴ് ഇൻഡസ്ട്രിയിൽ നിന്നും മോളിവുഡിലേക്ക് കുടിയേറിയ ഒരു നടിയാണ് അനുമോൾ. മലയാള സിനിമയിൽ വളരെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനം കീഴടക്കിയ അനുമോളിനെയാണ് നമ്മൾക്ക് ഇന്ന് കാണാൻ സാധിക്കുന്നത്. ഒരുപിടി നല്ല സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യം ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.

കണ്ണുകുളെ എന്ന തമിഴ് സിനിമയിലൂടെയാണ് അനുമോൾ തുടക്കം കുറിച്ചത്. എന്നാൽ ഇവൻ മേഖരൂപൻ മലയാള സിനിമയിൽ സഹനടിയായിട്ടാണ് അനുമോൾ ആദ്യമായി എത്തിയത്. പിന്നീട് നല്ലൊരു വേഷം ലഭിച്ച സിനിമയായിരുന്നു വെടിവഴിപ്പാട്. നൂറു ശതമാനം നീതി പുലർത്തിയാണ് അനുമോൾ ചിത്രത്തിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷക പിന്തുണയാണ് അനുമോളിന് എപ്പോഴും കിട്ടാറുള്ളത്.

ഗോഡ് ഫോർ സായ്ൽ, ചായീല്യം, റോക്‌സ്റ്റാർ, വെടിവഴിപ്പാട് എന്നീ ചലചിത്രങ്ങാലിലാണ് അനുമോൾ ശ്രെദ്ധയമായി മാറിയത്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള അനു സാമൂഹിക പ്രവേശനങ്ങളിൽ തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും മുന്നോട്ടു വെച്ച് രംഗത്ത് എത്താറുണ്ട്. നടി പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളും വീഡിയോകളും നിറഞ്ഞ മനസോടെയാണ് തന്റെ ഫോള്ളോവർസ് ഏറ്റുവാങ്ങുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയിരിക്കുന്നത് കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ച തന്റെ തുറന്നു പറച്ചിലാണ്. വിവാഹ ജീവിതത്തെ കുറിച്ചാണ് അനുമോൾ മനസ് തുറന്നത്. വിവാഹം കഴിഞ്ഞവരിൽ മിക്കപേരും ബന്ധം വേർ പിരിഞ്ഞാണ് ജീവിക്കുന്നത്. തന്റെ കൂട്ടുകാർ തന്നെ ഇതിന്റെ ഉദാഹരണമാണെന്നാണ് നടി പറയുന്നത്.

തന്റെ സുഹൃത്തുക്കളിൽ എമ്പത് ശതമാനവും ബന്ധം വേർ പിരിഞ്ഞവരാണ്. അതുകൊണ്ട് ഈയൊരു ജീവിതത്തിലേക്ക് കടക്കാൻ ഞാൻ ഭയക്കുന്നു എന്നാണ് അനു തുറന്നു പറഞ്ഞത്. ഇതുവരെ പ്രണയമോ, വിവാഹത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല എന്നും ഇനി അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നാൽ എങ്ങനെ ജീവിതം മുന്നോട്ട് പോകുമെന്ന് യാതൊരു പിടിയുമില്ല എന്നാണ് അനുവിന്റെ വാക്കുകളിൽ വെക്തമാകുന്നത്.