ആദ്യം മമ്മൂട്ടി ആയിരുന്നു നരനിലെ മുള്ളൻകൊല്ലി വേലായുധൻ..! തിരക്കഥാകൃത് രഞ്ജൻ പ്രമോദ്..

112

മലയാളികൾ ഏറെ ആവേശത്തോടെ സ്വീകരിച്ച സിനിമയായിരുന്നു 2005ൽ പുറത്തിറങ്ങിയ നരൻ. ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തി ആരാധകരെയും പ്രേക്ഷകരെയും ഒരു പോലെ ഞെട്ടിച്ച അഭിനയ പ്രകടനമായിരുന്നു നരൻ എന്ന സിനിമയിലൂടെ കണ്ടത്. രഞ്ജൻ പ്രമോദ് രചിച്ച ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ബ്ലോക്ബസ്റ്ററുകളിലെ ഒന്നായി മാറുകയായിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ബാനറിലായിരുന്നു സിനിമ നിർമിച്ചിരുന്നത്. മുള്ളൻകൊല്ലി വേലായുധൻ കഥാപാത്രം കൈകാര്യം ചെയ്ത മോഹൻലാൽ ഒരു ഡ്യൂപ്പ് ഇല്ലാതെയായിരുന്നു ഓരോ ആക്ഷൻ രംഗങ്ങളിൽ സാഹസികത പ്രേക്ഷകർക്ക് സമ്മാനിച്ചത്. മോഹൻലാൽ സിനിമകളിൽ മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുന്ന ചലചിത്രമാണ് നരൻ.

ഇന്നസെന്റ്, സിദ്ധിഖ്, ഭാവന തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു വെളിപ്പെടുത്തലുമായിട്ടാണ് രചന നിർവഹിച്ച രഞ്ജൻ പ്രമോദ് പങ്കുവെച്ച് കൊണ്ട് സിനിമ പ്രേമികളുടെ മുന്നിൽ എത്തുന്നത്. തന്റെ പുതിയ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

ആദ്യം സിനിമയ്ക്ക് പേര് നൽകിയിരുന്നത് രാജാവ് എന്നായിരുന്നു. വേലായുധൻ എന്ന കഥാപാത്രം കൈകാര്യം ചെയേണ്ടിരുന്നത് മോളിവുഡിലെ മറ്റൊരു താരരാജാവായ മമ്മൂട്ടിയായിരുന്നു. ആദ്യം സംവിധാനം ഏറ്റെടുത്തത് ഹരിഹരനായിരുന്നു. അതിനപ്പുറം ഗൃഹലക്ഷ്മി പ്രൊഡക്ഷൻ ബാനറിലായിരുന്നു രാജാവ് നിർമിക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം വെളിപ്പെടുത്തകളിൽ വെക്തമാക്കി.

ഇന്ന് നരനിൽ കാണുന്ന വേലായുധൻ പുഴയിൽ ഇറങ്ങി മരം വലിച്ചു കരയിലേക്ക് കൊണ്ടു വരുന്ന രംഗങ്ങൾ ഒന്നുമില്ലായിരുന്നു. ചില കാരണങ്ങൾ കൊണ്ട് രഞ്ജന്റെ ഈ സിനിമ നടക്കാതെ വരുകയും ശേഷം മോഹൻലാലിനോട് കഥ പറയുകമായിരുന്നു. അദ്ദേഹവുമായി തീരുമാനിച്ചിത്താണ് ഇന്ന് കാണുന്ന നരൻ സിനിമ രൂപപ്പെട്ടത്. മമ്മൂക്കയെ വെച്ച് ഈ സിനിമ ചെയ്താൽ പ്രശനമാവും എന്ന് ചിന്തിച്ച അദ്ദേഹം പ്രൊജക്റ്റ്‌ ക്യാസൽ ചെയ്യുകയായിരുന്നു.

താൻ അപ്പോൾ എടുത്ത തീരുമാനം നൂറു ശതമാനം ശെരിയായിരുന്നു എന്ന് റിലീസിനു ശേഷമാണ് രഞ്ജിക്ക് മനസിലാവുന്നത്. ഇത്രേയും സംഘട്ടന നിറഞ്ഞ രംഗങ്ങൾ എല്ലാ നിസാരമായിട്ടാണ് മോഹൻലാൽ കൈകാര്യം ചെയ്തിരുന്നത്. മോഹൻലാലിന്റെ സ്ഥാനത്ത് മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല എന്നാണ് സിനിമ നിരീക്ഷകരും പ്രേമികളും പ്രതികരിച്ചത്.