റഷ്യൻ തെരുവിൽ പ്രിയാ വാര്യറുടെ കിടിലൻ ഡാൻസ്..! വീഡിയോ പങ്കുവച്ച് പ്രിയ..!

11358

ആദ്യ സിനിമയിൽ നായികയായി അറങേറുകയും പിന്നീട് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരാളായി മാറുകയും ചെയ്ത നടിയാണ് പ്രിയ പി വാരിയർ. തുടക്കം മലയാള സിനിമയിലാണെങ്കിലും പിന്നീട് നടിയെ മലയാള ഇൻഡസ്ട്രിയിലേക്ക് കണ്ടിട്ടില്ല. ബോളിവുഡിൽ തിളക്കമാർന്ന വേഷങ്ങലാണ് പ്രിയ നിലവിൽ ചെയ്തോണ്ടിരിക്കുന്നത്. തന്റെ അഭിനയ ആരംഭ കാലത്ത് ഇത്രേയും നേട്ടങ്ങൾ മറ്റൊരു അഭിനയത്രികൾക്കും നേടാൻ സാധിച്ചിട്ടില്ല.

ഒമർ ലുലു ഒരുക്കിയ ഒരു അഡർ ലവ് സിനിമയിലൂടെ കണ്ണിറുക്കൾ രംഗത്തിലൂടെ പ്രേഷകരുടെ മുന്നിൽ എത്തിയതാണ് പ്രിയ. എന്നാൽ ഈ സിനിമയിൽ നൂറിനെയായിരുന്നു നായികയായി നിയോഗിച്ചത്. സിനിമ റിലീസിനു മുമ്പ് പാട്ട് പുറത്തിറങ്ങിയതോടെ സംവിധായകൻ പ്രിയയെ നായികയാക്കാൻ നിർബന്ധയാകുകയായിരുന്നു. സോഷ്യൽ മീഡിയയിലും പ്രിയ പി വാരിയർ സജീവമാണ്.

മലയാളത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഇൻസ്റ്റാഗ്രാമിൽ കൂടുതൽ ഫോള്ളോവർസുള്ള അഭിനയത്രിയാണ് പ്രിയ വാരിയർ. ഒരെറ്റ ദിവസം കൊണ്ടാണ് ആയിരം ഫോള്ളോവർസിൽ നിന്നും മൂന്നു ലക്ഷം വരെ നടിയെ തേടിയെത്തിയത്. നിലവിൽ പ്രിയയ്ക്ക് എഴുപത് ലക്ഷത്തിന്റെ അടുത്തോളം ഫോള്ളോവർസാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. അഭിനയത്തിൽ മാത്രമല്ല ഫോട്ടോഷൂട്ടിലും പ്രിയ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇടയ്ക്ക് തന്റെ സുഹൃത്തുക്കളുമായി ഡാൻസും, ചിത്രങ്ങളും ആരാധകർക്ക് വേണ്ടി പ്രിയ പങ്കുവെക്കാൻ മറക്കാറില്ല. ഇപ്പോൾ പുത്തൻ ഡാൻസ് വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. തന്റെ സുഹൃത്തുക്കളായ ശരൺ നായർ, ഗായു, അറിന തുടങ്ങിവരോടപ്പമാണ് പ്രിയ നൃത്തം ചെയ്യുന്നത്. യൂട്യൂബ് അടക്കം പല മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത് പ്രിയ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ്.