“മലയാളി വന്നെട.. ആർപ്പു വിളിക്കട..!” പ്രിയ വാര്യർ പൊളിച്ചടുക്കി..! താരത്തിൻ്റെ കിടിലൻ ഡാൻസ് കാണാം..

22157

മലയാളികൾ അടക്കം ഇന്ത്യകാർക്കിടയിൽ ഒരു പാട്ടിലൂടെ ഏറെ ജനശ്രെദ്ധ നേടിയ അഭിനയത്രിയാണ് പ്രിയ പി വാരിയർ. പുറം രാജ്യങ്ങളിലും പ്രിയയെ ഏറ്റെടുത്തിരുന്നു. ഈയൊരു കാലയളവിൽ തന്നെ പ്രിയ വാരിയർ ഏകദേശം ആറ് സിനിമകളോളം അഭിനയിച്ചിട്ടുണ്ട്. രണ്ടാമതായിട്ടാണ് പ്രിയ ഒമർ ലുലു ഒരുക്കിയ ഒരു അടാർ ലവ് എന്ന സിനിമയിൽ വേഷമിടുന്നത്. എന്നാൽ ഇന്നേ വരെ മറ്റ് നടിമാർക്ക് ലഭിക്കാത്ത ഭാഗ്യമായിരുന്നു പ്രിയയ്ക്ക് ലഭിച്ചത്.

സിനിമ റിലീസിനു മുമ്പ് തന്നെ പ്രേഷകരുടെ മനസ്സിൽ കയറി പറ്റാൻ സാധിച്ചു. വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യമലരായ എന്ന ഗാനത്തിൽ ഒരു കണ്ണിറുക്കൾ രംഗമായിരുന്നു ഇയൊരു കൊച്ചു അഭിനയത്രിയെ സിനിമ ലോകം അറിയുവാൻ തുടങ്ങിയത്. ഇതിനു ശേഷം നടി തെലുങ്കിലും കന്നഡയിലും സജീവമാക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുകയാണ്.

ചെക്ക് എന്ന തെലുങ്ക് ചലചിത്രത്തിലൂടെ ആദ്യമായി അന്യഭാക്ഷ സിനിമയിൽ അരങേറി. തെലുങ്കിലെ സൂപ്പർ താരങ്ങളായ നിതിനും, രാകുൽ പ്രീത് സിങ് തുടങ്ങിയവരോടപ്പമാണ് പ്രിയ നായികയായി വേഷമിട്ടത്. ഷെയിൻ നിഗം കേന്ദ്ര കഥാപാത്രമായി അരങേറിയ ഇഷ്‌ക് സിനിമയുടെ തെലുങ്ക് റീമേക്കിലാണ് പിന്നീട് പ്രിയ വേഷമിട്ടത്.

ഇതിനോടകം തന്നെ ബോളിവുഡിലും നടി തുടക്കം കുറിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഫോള്ളോവർസിനെ നേടിയ പേരും പ്രിയ വാരിയർക്കാണ് ലഭിച്ചത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങിൽ നിൽക്കുന്നത്. മോസ്ക്കോയിലെ തെരുവ് പാതകളിൽ നിന്നും തനി നാടൻ സാരീയിൽ നടന്നു വരുന്ന പ്രിയയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.