ഹോട്ട് ലുക്കിൽ നടി ഇനിയ..! സോഷ്യൽ മീഡിയയിൽ വൈറലായി ഇനിയയുടെ പുത്തൻ ഫോട്ടോഷൂട്ട്..!

5036

മലയാളികൾക്ക് സുപരിചിതയായ യുവ നടിയാണ് ഇനിയ. തിരുവന്തപുരം സ്വേദേശിയായ ഇനിയ ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്രേയും സിനിമകളിൽ വേഷമിട്ടാ ഇനിയ ഒരു തവണ തമിഴ്നാട് സർക്കാരിൽ നിന്നും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിട്ടുണ്ട്. തമിഴിലിൽ നാടൻ വേഷങ്ങളിൽ അരങേറുന്ന ഇനിയ മലയാളത്തിൽ ഗ്ലാമർ വേഷത്തിലാണ് തിളങ്ങാറുള്ളത്.

മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ മേഖലയിൽ കഴിവ് തെളിയിച്ച നടി ഒരുപാട് ആരാധകരെയാണ് ഈ ഇൻഡസ്ട്രികളിൽ നിന്നും നേടാൻ കഴിഞ്ഞത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ തകർത്താടിയ അമർ അക്ബർ അന്തോണിയിൽ ഗ്ലാമർ ഡാൻസറായി ഇനിയ എത്തിയിരുന്നു. നാടൻ വേഷങ്ങൾ മാത്രമല്ല ഗ്ലാമർ വേഷവും തനിക്ക് വാഴങ്ങുമെന്ന് ഇനിയ തെളിയിച്ചിരുന്നു.

പിന്നീട് ഒട്ടേറെ അവസരങ്ങൾ ആയിരുന്നു ഇനിയയ്ക്ക് മലയാളം സിനിമയിൽ നിന്ന് ലഭിച്ചത്. സ്വർണകടുവ, പുത്തൻപണം അങ്ങനെ ഒരു പിടി നല്ല വേഷങ്ങൾ ഇനിയെ തേടിയെത്തി. മമ്മൂക്കയോടപ്പം അഭിനയിച്ച മാമാങ്കം സിനിമയിൽ അതിഗംഭീരമായ കഥാപാത്രമായിരുന്നു ഇനിയ കൈകാര്യം ചെയ്തിരുന്നത്. സിനിമകൾ കുറവായത് കൊണ്ട് ഇനിയ മറ്റ് ഭാഗങ്ങളിലേക്ക് ശ്രെദ്ധ നൽകിയിരിക്കുകയാണ്.

അത്തരത്തിൽ പ്രധാനമായ മേഖലയായിരുന്നു മോഡൽ. ഒരുപാട് ബ്രാൻഡുകൾക്ക് വേണ്ടി ഇനിയ ഗ്ലാമറായും, നാടൻ വേഷത്തിലും ഫോട്ടോഷൂട്ടുകളിൽ പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ആരാധകരെ കൈയിലെടുക്കുന്ന ഇനിയയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. തന്റെ പുത്തൻ മേക്കോവർ കണ്ട് ആരാധകരും സിനിമ പ്രേഷകരും ഞെട്ടിരിക്കുകയാണ്. ഇതിനു മുമ്പും ഇത്തരത്തിൽ ആരാധകരെ ഞെട്ടിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മുന്നിൽ ഇനിയ എത്തിയിരുന്നു.