സാനിയ ഈയപ്പൻ തകർത്തു..! കേരള സാരിയിൽ കിടിലൻ ഡാൻസുമായി താരം..!

1372

കുട്ടികാലം മുതലേ സിനിമയിൽ അരങേറുക എന്നത് അതൊരു വലിയ അനുഗ്രഹം തന്നെയാണ്. അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ് സാനിയ മികച്ച ഒരു നർത്തകിയായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ടെലിവിഷൻ രംഗത്ത് ആദ്യമായി ചുവട് വെക്കുന്നത്. റിയാലിറ്റി ഷോയിലേക്കുള്ള ആദ്യ വരവിൽ തന്നെ സെക്കന്റ്‌ റന്നർപ്പ് കരസ്ഥമാക്കാൻ സാനിയയ്ക്ക് കഴിഞ്ഞു.

നർത്തകി എന്ന ലേബലിൽ സാനിയ ഒരു സിനിമകളിൽ തിളങ്ങാനും തകർത്ത് അഭിനയിക്കാനും സാധിച്ചു. ഒരു കൂട്ടം കോളേജ് കുട്ടികളുടെ കഥ പറയുന്ന ക്വീൻ എന്ന ചലചിത്രത്തിലൂടെ സാനിയ മലയാള പ്രേക്ഷകരിൽ നിന്ന് ഏറെ ജനശ്രെദ്ധ നേടി. താൻ അഭിനയിച്ച മിക്ക സിനിമകളിലും ശക്തമായ കഥാപാത്രങ്ങളിലാണ് സാനിയ എത്തിയിരുന്നത്.

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനമായ മോഹൻലാൽ പ്രധാന കഥാപാത്രമായി അരങേറിയ ലൂസിഫറിൽ വലിയ ഒരു വേഷമായിരുന്നു സാനിയ കൈകാര്യം ചെയ്തിരുന്നത്. മഞ്ജു വാരിയരുടെ മകളായി എത്തിയ സാനിയ തകർപ്പൻ അഭിനയ പ്രകടനമായിരുന്നു പിന്നീട് ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെട്ടപ്പോൾ ഉണ്ടായിരുന്നത്. ശേഷം ദി പ്രീസ്റ്റിൽ മമ്മൂക്കയോടപ്പം ചെറിയ ഒരു വേഷം ചെയ്യാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു.

അഭിനയത്തിലും ഡാൻസിലും മാത്രമല്ല മോഡൽ മേഖലയിലും ഇന്ന് അറിയപ്പെടുന്ന മോഡലാണ് സാനിയ ഇയപ്പൻ. ഒരുപാട് ഫോട്ടോഷൂട്ട് കമ്പനികളാണ് സാനിയയുടെ പിന്നിൽ നടക്കുന്നത്. ഈയൊരു കാലയളവിൽ ഇത്രേയും നേട്ടങ്ങൾ കൈവരിക്കാൻ മറ്റൊരു നടിയ്ക്കും സാധിച്ചിട്ടില്ല എന്ന് വേണമെങ്കിൽ പറയാം.

മില്യൺ കണക്കിന് ഫോള്ളോവർസാണ് നടിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഇപ്പോൾ റീൽസിൽ ട്രെൻഡിങ് നിൽക്കുന്നത് സാനിയയുടെ പുതിയ വീഡിയോയാണ്. ആദ്യം ഗ്ലാമർ വേഷത്തിൽ എത്തിയ സാനിയ രണ്ടാമത് കാണാൻ കഴിയുന്നത് സാരീയിലാണ്. ചുരുങ്ങിയ സമയം കൊണ്ട് നടിയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയ്ക്ക് ലക്ഷ കണക്കിന് ലൈക്‌സാണ് ലഭിച്ചത്.