തട്ടമിട്ട് സുന്ദരിയായി നടി നിത്യാ ദാസ്..! വീഡിയോ പങ്കുവച്ച് നിത്യ..

4004

ഈ പറക്കും തളിക ഒരെറ്റ സിനിമ മാത്രം മതി നിത്യ ദാസ് എന്നാ നടിയെ കുറിച്ചും പറയാനും അറിയാനും. ചിത്രത്തിൽ ദിലീപിന്റെ വാസന്തിയായി വന്ന് മലയാളി സിനിമ പ്രേമികളുടെ മനം കവർന്ന ഒരു അഭിനയത്രിയാണ് നിത്യ ദാസ്. ഇപ്പോൾ ചലചിത്രങ്ങളിൽ കാണാൻ ഇല്ലെങ്കിലും മകൾ നൈനയും ഇൻസ്റ്റാഗ്രാമിൽ അതിസജീവമാണ് നിത്യ. അധിക സിനിമകളിൽ ഇല്ലെങ്കിലും എല്ലാവർക്കും വാസന്തിയായിട്ടാണ് ഓർക്കാൻ ഇഷ്ടം.

2001ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക സൂപ്പർ ഹിറ്റായോടെയാണ് മോളിവുഡിൽ നടി സ്ഥിരതാമസമാക്കിയത്. മകളുമായുള്ള ചിത്രങ്ങളും റീൽസിൽ പങ്കുവെക്കുന്ന ഡാൻസ് വീഡിയോയിലും ആരാണ് അമ്മ, ആരാണ് മകൾ എന്ന ചോദ്യങ്ങളാണ് മിക്കവാറും കമെന്റ് ബോക്സിൽ ഉയർന്ന് വരുന്നത്. കേരളത്തിൽ സാധാരണയായി കണ്ട് വരുന്ന ഒന്നാണ് വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുന്ന നടിമാർ.

നിത്യ ദാസിന്റെ ജീവിതത്തിലും ഇത് തന്നെയാണ് ഉണ്ടായിരിക്കുന്നത്. സിനിമകളിൽ നിന്നും നീണ്ട ഇടവേള എടുത്തിയെങ്കിലും സോഷ്യൽ മീഡിയയിൽ മറ്റ് നടിമാരെക്കാളും നിറഞ്ഞു നിൽക്കാറുണ്ട്. ഏത് വീഡിയോയിളും തന്നോടപ്പം തന്റെ മകളെയും കാണാൻ സാധിക്കുന്നത് കൊണ്ട് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നൈനയും.

ഇപ്പോൾ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത് നിത്യ ദാസ് പങ്കുവെച്ച വീഡിയോയാണ്. പെരുന്നാളിന്റെ ഭാഗമായി മൊഞ്ചത്തിയായിരിക്കുകയാണ് നിത്യ. ഈദ് മുബാറക്ക് എന്ന കുറിപ്പോടെയാണ് നിത്യ ദാസ് വീഡിയോ ആരാധകരുമായി കൈമാറിയിരിക്കുന്നത്. മൊഞ്ചത്തി വേഷത്തിൽ ഉള്ള തന്റെ ലുക് കണ്ട് ആരാധകർ ഞെട്ടിരിക്കുകയാണ്.