ക്യൂട്ട് ലുക്കിൽ ദൃശ്യം നായികാ അൻസിബ ഹസ്സൻ.. അൻസിബയുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..!

2220

ജിത്തു ജോസഫ് സംവിധാനം ചെയ്ത ആന്റണി പെരുമ്പാവൂറിന്റെ നിർമാണത്തിൽ മോഹൻ ലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ദൃശ്യത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അൻസിബ ഹസ്സൻ. മോഹൻലാലിന്റെ മൂത്ത മകളായി എത്തിയ അഞ്ചു എന്നാ കഥാപാത്രം ആരാധകർ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. ദൃശ്യം രണ്ടാം ഭാഗത്തിലും മികച്ച അഭിനയ പ്രകടനം കാഴ്ചവെക്കാൻ അൻസിബയ്ക്ക് കഴിഞ്ഞു.

2013ൽ ഗോപു ബാലാജി ഒരുക്കിയ പരംഗ്ജ്വതി തമിഴ് ചിത്രത്തിൽ അഭിനയിച്ചാണ് അൻസിബ സിനിമ ഇൻഡസ്ട്രിയിൽ പ്രേവേശിക്കുന്നത്. കോഴിക്കോട് സ്വേദേശിയായ അൻസിബയുടെ പിതാവ് ഫോട്ടോഗ്രാഫറായിരുന്നു. കുട്ടികാലം മുതലേ സ്റ്റേജുകളുടെ മുന്നിൽ ഇരിക്കുന്ന പ്രേഷകരെ കൈയിലെടുക്കാൻ അൻസിബയ്ക്ക് പ്രേത്യക കഴിവായിരുന്നു. അതുകൊണ്ട് തന്നെ മോണോആക്ട് തുടങ്ങി നിരവധി കലകൾ കൈകാര്യം ചെയ്യാൻ അൻസിബയ്ക്കറിയമായിരുന്നു.

ഒരു ബിരുദക്കാരിയാകുന്നതിന് മുമ്പ് തന്നെ സിനിമയിൽ നിന്ന് അവസരങ്ങൾ അൻസിബയെ തേടിയെത്തിരുന്നു. പിന്നീട് എഞ്ചിനീയറിംഗ് ബിരുദം നടി കരസ്ഥമാക്കിയിരുന്നു. സിനിമ കഴിഞ്ഞാൽ ഡ്രൈവിങിനോടാണ് തനിക്ക് കൂടുതൽ പ്രിയമെന്ന് അൻസിബ പല അഭിമുഖങ്ങളിലും വേദികളിലും വെക്തമാക്കിട്ടുണ്ട്. ദൃശ്യത്തിന്റെ സിനിമയ്ക്ക് ശേഷം അനേകം നല്ല അവസരങ്ങൾ ലഭിക്കാൻ ആരംഭിച്ചു.

സിനിമയ്ക്ക് പുറമെ ഫ്ലവർസ് ടീവിൽ അവതാരികയായി അൻസിബ എത്തിയിരുന്നു. രചന നാരായണൻകുട്ടിക്ക് പകരം കോമഡി സൂപ്പർ നൈറ്റ്‌ രണ്ടാം സീസണിൽ അൻസിബയായിരുന്നു അവതാരികയുടെ വേഷം കൈകാര്യം ചെയ്തിരുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ആരാധകരുള്ള അൻസിബയ്ക്ക് നല്ല രീതിയിൽ ഉള്ള പിന്തുണയാണ് ഓരോ പോസ്റ്റുകൾക്കും ലഭിക്കുന്നത്. മനു ശങ്കർ പകർത്തിയ ഫോട്ടോഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലാവുന്നത്.