ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മലയാള സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച ചലചിത്രമാണ് മാലിക്ക്. മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുക്കെത്തിൽ ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് കേരളകരയിൽ നിന്നും ലഭിച്ചോണ്ടിരിക്കുന്നത്. ജൂൺ 15നായിരുന്നു ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ വഴി സിനിമ പ്രദശനത്തിൽ എത്തിയത്.
തിരക്കഥയും,എഡിറ്റിങ്ങും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. 27 കോടിയുടെ ബിഗ് ബഡ്ജറ്റ് ചലചിത്രവും കൂടിയായ മാലിക്കിന് വലിയ പ്രതീക്ഷയാണ് അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. എന്നാൽ സിനിമ റിലീസിനു ശേഷം വലിയ വിജയം തന്നെയാണ് സിനിമ കൈവരിച്ചത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ഫഹദ് ഫാസിലിന്റെ അഭിനയ പ്രകടനം കണ്ട് ആരാധകരും സിനിമ പ്രേഷകരും ഞെട്ടിരിക്കുകയാണ്.
ഫഹദ് ഫാസിലിന്റെ ഭാര്യയും നായികയുമായി നിമിഷ സജയനാണ് മാലിക്കിൽ എത്തിയത്. ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ജോജു ജോർജ്, ഇന്ദ്രൻസ്, ദിവ്യപ്രഭ, ചന്തുനാഥ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി സിനിമയിൽ അരങേറിയത്. ആന്റോ ജോസഫ് ആൻ സിനിമ നിർമ്മിച്ചിരിക്കുന്നത്. സാനു ജോൺ വർഗീസായിരുന്നു ക്യാമറ അതിമനോഹരമായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സംഗീതം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.
യൂട്യൂബിലും മറ്റ് മാധ്യമങ്ങളിലും വൈറലാവുന്നത് മാലിക്കിന്റെ പിന്നിൽ ഉള്ള കാഴ്ചകളാണ്. പലപ്പോഴും സ്ക്രീനിൽ പ്രദേശിപ്പിക്കുന്ന രംഗങ്ങൾ മാത്രമേ പലരും ശ്രെദ്ധിക്കാറുള്ളത്. ഇപ്പോൾ വൈറലാവുന്നത് അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും കഷ്ടപ്പാടുകൾ നിറഞ്ഞ 30 സെക്കന്റ് നീളുന്ന ചെറുവീഡിയോയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നുത്.