മജിസിയ ഭാനുവും ലക്ഷ്മി ജയനും പൊളിച്ചടുക്കി..! റീൽസ് വീഡിയോ പങ്കുവച്ച് മജിസിയ ഭാനു..

10535

പവർ ലിഫ്റ്റിംഗ് ജേതാവായ മജിസിയ ബിഗ്ബോസ് സീസൺ ത്രീ മലയാളം ഷോയിലേക്ക് എത്തിയത് ഏറെ കൗതുകമായിരുന്നു. ഹിജാബുമിട്ടു ഇന്ത്യയ്ക്ക് വേണ്ടി നിരവധി മെഡലുകൾ നേടിയ ബാനുവിനെ അന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ മലയാള പതിപ്പിലുള്ള ബിഗ്‌ബോസ് സീസൺ ത്രീയിൽ മത്സരാർത്ഥിയായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച് പുറത്തിറങ്ങിയപ്പോൾ തനിക്ക് പ്രേഷകരുടെ ഇടയിൽ ഉള്ള പിന്തുണ കണ്ട് ഞെട്ടി പോയെന്ന് ഭാനു തന്നെ ഒരു അഭിമുഖത്തിൽ വെക്തമാക്കിരുന്നു.

രാജ്യത്തിനു വേണ്ടി ഒട്ടേറെ മെഡലുകൾ സ്വന്തമാക്കിയപ്പോൾ ആരും ഭാനുവിനെ തിരിച്ചറിഞ്ഞില്ല. എന്നാൽ ഷോയിൽ പ്രവേശിച്ച് ചുരുങ്ങിയ ആഴ്ചകൾ കൊണ്ട് ആയിര കണക് ജനങ്ങളുടെ പ്രിയപ്പെട്ട ഭാനുയായി മാറുകയായിരുന്നു. ഷോയിൽ നിന്ന് പുറത്തായപ്പോൾ നിരവധി പേരാണ് അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ഷോയിൽ ഉണ്ടായിരുന്ന ടാസ്‌ക്കുകൾക്ക് മികച്ച പ്രകടനവും തന്റെ ശക്തമായ നിലപാടുകളുമാണ് ഏറെ ജനശ്രെദ്ധ നേടാൻ ആകർഷിച്ചത്.

ബിഗ്‌ബോസ് വീട്ടിനുള്ളിൽ ഡിമ്പളും ഭാനുവും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ചില കാരണങ്ങൾ കൊണ്ട് ഈ ബന്ധം തകർച്ചയിലേക്ക് നീങ്ങി. തന്റെ വർക്ക്‌ഔട്ട്‌ വീഡിയോകളും വിശേഷങ്ങളും പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ് മജിസിയ ഭാനു. തന്റെ ജീവിതത്തിൽ നടക്കുന്ന രസകരമായ നിമിഷങ്ങളും സന്തോഷങ്ങളും ഭാനു പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത് മനോഹരമായ ഡാൻസ് ആണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തും ബിഗ്‌ബോസ് മത്സരാർത്ഥിയായ ലക്ഷ്മിയും ഭാനുനോടപ്പം ചുവടുകൾ വെക്കുന്നത് വീഡിയോയിൽ കാണാം. ഇതിനു മുമ്പും ഇരുവരും ഒന്നിച്ചെത്തുന്ന വീഡിയോയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ബിഗ്ബോസ് സീസൺ ത്രീയുടെ വിജയ് ആരായിരിക്കുമെന്ന് പ്രതീക്ഷയിലാണ് മത്സരാർത്ഥികളും പ്രേഷകരും.