സാരിയിൽ സുന്ദരിയായി ആൻ അഗസ്റ്റിൻ..! പുതിയ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് ആൻ..

116

മലയാള സിനിമയിൽ തന്റെതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു അഗസ്റ്റീൻ. അദ്ദേഹത്തിന്റെ മകൾ എന്ന ലേബലിൽ മോളിവുഡിൽ എത്തി തന്റെ പിതാവിനെ പോലെ സ്വന്തമായി ഇടം കണ്ടെത്തിയ നടിയാണ് ആൻ അഗസ്റ്റീൻ. ലാൽ ജോസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, നേടിമുടി വേണു എന്നീ നടന്മാരുടെ കൂടെ തകർത്ത അഭിനയിച്ച എൽസമാ എന്ന ആൺകുട്ടി ചിത്രത്തിലൂടെയാണ് ആൻ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്.

ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു തന്റെ ആദ്യ സിനിമയിൽ ആൻ കാഴ്ചവെച്ചത്. കൈയിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളെങ്കിലും ഒരു കൂട്ടം ആരാധകരെയാണ് നടി സ്വന്തമാക്കിയത്. പിന്നീട് ക്യാമറമാൻ ജോമോൻ ടി ജോണുമായുള്ള വിവാഹത്തിനു ശേഷം നീണ്ട ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാൽ അധിക കാലം ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ഇരുവർക്കും കഴിഞ്ഞില്ല.

സിനിമയിൽ നിന്ന് വിട്ട് നിന്നിട്ടുള്ളെങ്കിലും ചലച്ചിത്ര മേഖലയിലേക്ക് ശക്തമായ തിരിച്ചു വരവിനു വേണ്ടി തയ്യാറുടെപ്പിലാണെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആൻ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആൻ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുള്ളത്. ഏത് വേഷത്തിൽ വന്നാലും നിറഞ്ഞ സ്‌നേഹത്തോടെയാണ് ആരാധകർ തന്നെ സ്വീകരിക്കുന്നത്.

ഇപ്പോൾ വൈറലാവുന്നത് ആൻ അഗസ്റ്റീൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളാണ്. തനി നാടൻ സാരീയിൽ സുന്ദരിയായ നടിയെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, യുവ താരം നിരഞ്ജന അനൂപ് തുടങ്ങി അനേകം സിനിമ താരങ്ങൾ കമെന്റ്സും ലൈക്‌സും ചെയ്ത് മുന്നോട്ട് എത്തിയിരുന്നു.