സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രേക്ഷകരുടെ പ്രിയ താരം അനു സിത്താര..! വീഡിയോ പങ്കുവച്ച് അനു സിത്താര..

795

മലയാള സിനിമയിൽ ശാലീന സുന്ദരി നടിമാരിൽ ഒരാളാണ് അനു സിത്താര. വിവാഹത്തിനു ശേഷം അഭിനയം നിർത്തുന്ന നടിമാർ ഉള്ള നമ്മളുടെ കേരളത്തിൽ വിവാഹത്തിനു ശേഷം വിസ്മയ പ്രകടനം കാഴ്ച്ചവെച്ച് ഇരിപ്പിടം ഉറച്ച നടിയാണ് അനു സിത്താര. വിഷ്ണു പ്രസാദായ തന്റെ ഭർത്താവ് ആരാധകർക്ക് ഏറെ സുപരിചിതമാണ്. ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്ന വിഷ്ണുവും അനുവും ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ അനു ഫോട്ടോഷൂട്ട് ചിത്രങ്ങൾ വീഡിയോകൾ വൈറലായി മാറാറുണ്ട്. ഫോട്ടോഗ്രാഫറായ ഭർത്താത്താവിന്റെ ക്യാമറകളുടെ മുന്നിൽ എപ്പോഴും മോഡലായി തിളങ്ങുന്നത് ഭാര്യയായ അനു സിത്താര തന്നെയാണ്. വയനാട്ടുക്കാരിയായ അനു കലാമണ്ഡലത്തിൽ പഠിച്ച് കലോത്സവ വേദിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. കുട്ടികാലം മുതൽ നൃത്തത്തിൽ ശ്രെദ്ധ നൽകിയ അനു സിനിമയിലേക്ക് വരാനുള്ള പ്രധാന കാരണം ഭർത്താവായ വിഷ്ണുയാണെന്ന് നടി പല അഭിമുഖങ്ങളിലും വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

അനു സിത്താരയോടപ്പം സെറ്റിൽ മുഴുവൻ സമയം കൂടെയുള്ളത് വിഷ്ണുവാണ്. സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് സിനിമയിൽ തേപ്പുകാരിയുടെ വേഷത്തിലാണ് അനു ആദ്യമായി അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഏറെ ജനശ്രെദ്ധ നേടിയ അനുവിനു പിന്നീട് പ്രേമുഖ തരങ്ങളോടപ്പമുള്ള അനേകം അവസരങ്ങളാണ് തേടിയെത്തിയത്.

ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും ഒരുപോലെ സജീവമായ അനുവിന് എണ്ണിയാൽ ഒടുങ്ങാത്ത ആരാധകരെയാണ് ലഭിച്ചത്. ഇപ്പോൾ തന്റെ പുത്തൻ വീഡിയോയാണ് ഫേസ്ബുക്കിലൂടെ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. അഭിനയ, നൃത്ത രംഗത്തും മാത്രമല്ല മോഡൽ രംഗത്തും ഇതിനോടകം തന്നെ അനു കഴിവ് തെളിയിച്ചിരിക്കുകയാണ്. സാരീയിൽ സുന്ദരിയായ അനുവിന്റെ വീഡിയോയ്ക്ക് ആയിരകണക്കിന് ലൈക്‌സും കമെന്റ്സുമാണ് ലഭിച്ചോണ്ടിരിക്കുന്നത്.