അതീവ ഗ്ലാമറസായി ജീവിതനൗക സീരിയൽ താരം അഞ്ജന..! ഫോട്ടോഷൂട്ട് വീഡിയോ കാണാം…

2876

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സാജൻ സൂര്യ നായകനായി എത്തിയ ജീവിത നൗകയിലെ നായികയായി തന്റെ അഭിനയ പ്രകടനം കൊണ്ട് പ്രേഷകരെ ഞെട്ടിച്ച സീരിയൽ നടിയാണ് അഞ്ജന കെ ആർ. സാജന്റെ ഭാര്യ കഥാപാത്രമായ സുമിത്രയെയായിരുന്നു അഞ്ജന നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്നത്. പ്രേഷകരുടെ പ്രിയ ടെലിവിഷൻ ചാനലായ മഴവിൽ മനോരമയിലായിരുന്നു പരമ്പര സംപ്രേഷണം ചെയ്തിരുന്നത്.

ഇപ്പോൾ അതേ ചാനൽ പുതിയതായി സംപ്രേഷണം ചെയുന്ന സസ്നേഹം എന്ന സീരിയളിലും മികച്ച കഥാപാത്രത്തിന് വേഷമിടുന്നുണ്ട്. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്സ്ക്രീനിലും അഞ്ജനയ്ക്ക് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. തന്റെ തുടക്ക കാലത്ത് തന്നെ കയറി വന്നത് സിനിമയിലൂടെയായിരുന്നു. ജയരാജിന്റെ ഗുൽമോഹർ ചലചിത്രത്തിൽ ബാലതാരമായിട്ടാണ് അഞ്ജന അഭിനയ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് ചെന്നൈയിൽ ഓൾ ഇന്ത്യ റേഡിയോയിൽ ആർ ജെയായി ഒരുപാട് നാൾ അഞ്ജന സേവനം നൽകിയിരുന്നു. ശേഷം തമിഴ് സീരിയലിൽ എത്തുകയും മലയാള പരമ്പരയിലേക്ക് കുടിയേറുകയായിരുന്നു. മോഡലിംഗ് രംഗത്തും അഞ്ജന ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ധാരാളം ഗ്ലാമർ ഫോട്ടോഷൂട്ടുകളും വീഡിയോകളും പങ്കുവെച്ചിട്ടുള്ളത്.

മിനിസ്ക്രീനിലെ ഗ്ലാമർ നടി എന്ന വിളിപ്പേരും അഞ്ജനയ്ക്കുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് അഞ്ജനയുടെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് വീഡിയോയാണ്. പിങ്ക് വസ്ത്രത്തിൽ ഹോട്ടായി നിൽക്കുന്ന നടിയെയാണ് ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്. ഫോട്ടോഗ്രാഫർ അജ്മലാണ് അതിമനോഹരമായി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തത്. കോസ്ടുംസ് ഒരുക്കിരിക്കുന്നത് ഗംഗ പ്രിയദർശിനിയാണ്.