തെലുങ്കിൽ പുതിയ ചിത്രത്തിൻറെ പ്രോമോഷൻ വേദിയിൽ ഗ്ലാമറസായി നടി അമല പോൾ..!

2498

സൗത്ത് ഇന്ത്യയിൽ എണ്ണിയാൽ തീരാത്ത സിനിമകളിൽ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന നടിയാണ് അമല പോൾ. മലയാള സിനിമയിൽ നിന്ന് തുടക്കം കുറിച്ചുവെങ്കിലും പിന്നീട് ആർക്കും കാണാൻ സാധിക്കാത്ത സ്വപ്നങ്ങളിലാണ് ഇപ്പോൾ അമല എത്തി നിൽക്കുന്നത്. 2009ൽ റിലീസ് ചെയ്ത നീലത്താമര ചലച്ചിത്രത്തിലൂടെയാണ് അമല സിനിമയിലേക്ക് കടക്കുന്നത്.

തന്റെ ആദ്യ കാല സിനിമകളിൽ സഹനടിയായി മാത്രം നിന്നിരുന്ന അമല ഇപ്പോൾ മലയാളടക്കം നിരവധി പ്രേമുഖ നടന്മാരുടെ കൂടെയായി നായികയായി അഭിനയിച്ച് മുന്നേറുകയാണ്. തമിഴിൽ പുറത്തിറങ്ങിയ ആടയി സിനിമയിൽ നഗ്നയായി അഭിനയിച്ച അമല പിന്നീട് ഒരുപാട് വിവാദങ്ങൾക്ക് ഇരയായിട്ടുണ്ട്. എന്നാൽ അതിനൊക്കെ ചുട്ട മറുപടി നൽകി അമല മുന്നേറി കൊണ്ടേയിരുന്നു. ബേജാവാദ ചിത്രത്തിലൂടെയാണ് അമല തെലുങ്കിൽ ആദ്യമായി കാൽ ചുവടുകൾ വെക്കുന്നത്.

ഏത് ഇൻഡസ്ട്രികളിൽ ചെന്നാലും നിറഞ്ഞ സ്നേഹത്തോടെയാണ് സിനിമ പ്രേമികൾ തന്നെ സ്വീകരിക്കുന്നത്. വളരെ പെട്ടെനാണ് അമല ജനങ്ങളുടെ മനസിലേക്ക് ഇടിച്ചു കയറിയത്. സിനിമയിൽ എത്ര സജീവമാണോ അതിനെക്കാളും സജീവമാണ് അമല സമൂഹ മാധ്യമങ്ങളിൽ. അഭിനയത്തിനെക്കാളും ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഫോട്ടോഷൂട്ടുകളിലൂടെയാണ്.

ഹോട്ട് ആൻഡ്‌ ഗ്ലാമർ വേഷത്തിലാണ് അമല സോഷ്യൽ മീഡിയയിൽ പ്രേത്യക്ഷപ്പെടാറുള്ളത്. ചില ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴി ഒരുക്കുമെങ്കിലും മികച്ച പ്രേക്ഷക പിന്തുണയാണ് ആരാധകരിൽ നിന്നും സിനിമ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ വൈറലാവുന്നത് അമലയുടെ പുതുപുത്തൻ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോഷൂട്ടിന് ചുരുങ്ങിയ നേരം കൊണ്ട് വൈറലാവുകയായിരുന്നു.