രണ്ട് കുട്ടികളുടെ അമ്മയല്ലെ നീ..? മോഡലിംഗ് രംഗത്തേക്ക് വന്നപ്പോൾ നേരിട്ടത് അവഗണനകൾ..! പെരുമ്പാവൂരുകാരി സ്‌മൃതി..

സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞു നിൽകുന്ന ഒന്നാണ് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ. നിരവധി കമ്പനികളും മോഡൽസുമാണ് ഈ മേഖലയിലേക്ക് കടന്നു വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മേഖലയിൽ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. മോഡൽസിന്റെ കാര്യത്തിലും യാതൊരു ഷാമമില്ല. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഫോട്ടോഷൂട്ടിൽ വളരാൻ സാധിക്കും.

ഇങ്ങനെ കടന്നു വന്ന മോഡലാണ് പെരുമ്പാവൂരിൽ നിന്നും എത്തിയ സ്മൃതി. രണ്ട് മക്കൾ ആയതിനു ശേഷമാണ് സ്മൃതി മോഡലായി തിളങ്ങുന്നത്. ബ്ലാക്ക് ധാലിയ എന്ന പേരിലൂടെയാണ് സ്‌മൃതി ലോകം അറിയുന്നത്. കഴിഞ്ഞ ആറ് മാസമായി സ്‌മൃതി മോഡൽ മേഖലയിൽ നിറസാന്നിധ്യമാണ്. പേരിൽ മാത്രമല്ല തന്റെ ഓരോ ഫോട്ടോഷൂട്ടിലും വ്യത്യസ്ത വരുത്താൻ നടി ശ്രെമിക്കാറുണ്ട്.

മോഡൽ മേഖലയിലേക്ക് വരുന്നതിന് മുമ്പ് ഡിസൈനറായി ജോലി നോക്കുകയായിരുന്നു സ്മൃതി. എന്നാൽ മോഡൽ ഒരു പാഷൻ ആയത് കൊണ്ട് തന്നെ തന്റെ കഴിവ് വളർത്താൻ സഹായിച്ചത് സ്വന്തം ഭർത്താവും ഫോട്ടോഗ്രാഫറുമായ ബസിൽ എൽദോസാണ്. ഇപ്പോൾ മികച്ച പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും സ്മൃതിയ്ക്ക് ലഭിക്കുന്നത്.

രണ്ട് പ്രസവം കഴിഞ്ഞതോടെ വണ്ണം കൂടുകയും അത് തന്റെ പാഷന് വിലങ്ങ് തടിയാകുമോ എന്ന ചിന്തയോടെ ഇറന്നപ്പോ ഒരു സുഹൃത്തായിരുന്നു തന്നിക്ക് ധൈര്യം നൽകിയിരുന്നത് എന്ന് സ്മൃതി തുറന്നു പറയുന്നു. ഒരു മോഡലിന് വേണ്ടത് സൗന്ദര്യമോ നിറമോ ഒന്നുമല്ലന്നും കോൺഫിഡൻസ് ഉണ്ടെങ്കിൽ ഈ മേഖലയിൽ തിളങ്ങാൻ സാധിക്കുമെന്ന് സ്മൃതി കൂട്ടി ചേർത്തു.