“എൻ ഇദയം ഇതുവരെ തുടികതിലെ” ഗാനത്തിന് ചുവടുവച്ച് ചങ്ക്സിലെ ജോളി മിസ്സ്..!

85587

സംവിധായകൻ ഒമർ ലുലു ഒരുക്കിയ ചങ്ക്‌സ് എന്ന സിനിമയിൽ കോളേജ് അദ്ധ്യാപികയായ ജോളി മിസ്സായി അഭിനയിച്ച രമ്യ പണിക്കർ പ്രേഷകരുടെ മനസ് ഇതിനോടകം തന്നെ കവർന്നിരിക്കുകയാണ്. ഇതുവരെ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടില്ലെങ്കിലും നായികയായ അരങേറുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ആരാധകർ പ്രെചരിപ്പിച്ചിരുന്നു.

സാന്റോ അന്തിക്കാടിന്റെ പുതിയ സിനിമയായ ചോരൻ ചിത്രത്തിലൂടെയാണ് നായിക കഥാപാത്രം കൈകാര്യം ചെയ്തു കൊണ്ട് രമ്യ പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാൻ പോകുന്നത്. ഒരേമുഖം എന്നതിലൂടെ ബിഗ്സ്‌ക്രീനിൽ എത്തിയ രമ്യ ഈയൊരു കാലയളവിൽ തന്നെ മലയാളത്തിലും തമിഴുമായി ധാരാളം ചിത്രങ്ങളിൽ ചെറുതും വലിയതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ചങ്ക്സിൽ കുട്ടികളുടെ പ്രിയ മിസ്സായിട്ടാണ് രമ്യ എത്തുന്നത്. ഇര, സൺ‌ഡേ ഹോളിഡേസ്, മാസ്റ്റർപീസ്, ഒരു യമണ്ടൻ പ്രേമകഥ, പൊറിഞ്ചു മറിയം ജോസ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. പ്രേഷകരുടെ പ്രിയ ടെലിവിഷൻ ഷോയായ ലോകമെമ്പാടും സംപ്രേഷണം ചെയുന്ന ബിഗ്ബോസ് സീസൺ ത്രീയിൽ മത്സരാർത്ഥിയായി രമ്യ എത്തിയിരുന്നു.

മറ്റ് മത്സരാർത്ഥികളിൽ നിന്നും വേറിട്ട മത്സരമായിരുന്നു രമ്യ കാഴ്ചവെച്ചത്. എന്നാൽ അധിക ദിവസം രമ്യയ്ക്ക് ഷോയിൽ തുടരാൻ സാധിച്ചില്ല. മറ്റ് അഭിനയത്രിമാരെ പോലെയും മോഡൽസിനെ പോലെയും മാധ്യമങ്ങളിൽ തന്റെതായ പോസ്റ്റുകൾ പങ്കുവെച്ച് രമ്യ എത്താറുണ്ട്. എപ്പോ എത്തിയാലും ഗ്ലാമർ വേഷത്തിലാണ് ആരാധകർക്ക് കാണാൻ ഇടയാകുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മാസ്ക് ധരിച്ചിട്ടാണ് രമ്യ ഗാനത്തിന് ചുവടുകൾ വെക്കുന്നത്.