സോഷ്യൽ മീഡിയയിൽ വൈറലായി സാധിക വേണുഗോപാലിൻ്റെ നാഗിൻ ഡാൻസ്..!

13693

മലയാളം ടെലിവിഷൻ പ്രേഷകരുടെ ഇഷ്ട താരമാണ് സാധിക വേണുഗോപാൽ. മോഡലിംഗ് മേഖലയിൽ നിറസാന്നിധ്യമായ താരം അനേകം ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. തന്റെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും മോശമായ പ്രതികരിക്കുന്നവർക്കെതിരെ ശക്തമായ മറുപടി നൽകാൻ സാധിക മറക്കാറില്ല.

സൈബർ പോരാട്ടങ്ങൾക്ക് പോരാടുന്ന സാധികയുടെ മിക്ക ഗ്ലാമർ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ സാധികയുടെ പുതുപുത്തൻ ഫോട്ടോഷൂട്ട് വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. കറുത്ത വസ്ത്രത്തിലാണ് താരം ഇതവണ എത്തിയിരിക്കുന്നത്. ബോസ് മീഡിയ പ്രോഡക്ഷൻസാണ് സാധികയുടെ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

മിന്നും ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫർ അപ്പു ജോസാണ് വീഡിയോ അതിമനോഹരമായി പകർത്തിരിക്കുന്നത്. താരത്തെ പുകഴ്ത്തി കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സിനിമയിൽ സജീവമായ താരം എം എൽ എ മണിയും, ബ്രേക്കിങ് ന്യൂസ്‌ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മിനിസ്‌ക്രീനിൽ നിന്നുമാവും സാധികയുടെ അഭിനയത്തിന്റെ അരങേട്ടം.

പിന്നീട് മോഡലിലേക്ക് കടക്കുകയും തന്റെതായ ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു സാധിക. ഇൻസ്റ്റാഗ്രാമിൽ തന്നെ ലക്ഷ കണക്കിന് ഫോള്ളോവർസാണ് സാധികയ്ക്കുള്ളത്. ശക്തമായ നിലപാടുകൾ മാത്രം പങ്കുവെക്കുന്ന സാധിക വേണുഗോപാലിന് അഭിനയ ജീവിതത്തിലാണെങ്കിലും സോഷ്യൽ മീഡിയയിലാണെങ്കിലും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. ഫോട്ടോഷൂട്ടുകളുടെ രാജ്ഞി എന്ന വിശേഷണവും നടിയ്ക്കുണ്ട്.