നെഗറ്റീവ് കമൻ്റുകൾ കേട്ടപ്പോൾ ഒന്നും നോക്കിയില്ല.. മൂന്ന് മാസംകൊണ്ട് 10 കിലോ കൂട്ടി..! ഇഷാനി കൃഷ്ണ.

ശരീര ഭാരം കുറയ്ക്കാനും കൂട്ടുവാനും അനേകം ശാരീരിക സൗന്ദര്യ സ്നേഹികൾ കഷ്ടപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് നടൻ കൃഷ്ണ കുമാറിന്റെ നടിയും മകളായ ഇഷാനിയുടെ ട്രാൻസ്‌ഫോർമാഷൻ വീഡിയോയാണ്. വെറും മൂന്നു മാസം കാലയളവിൽ പത്ത് കിലോ ശരീര ഭാരമാണ് നടി ഇഷാനി കൂട്ടിയത്.

നാൽപത്തിയൊന്ന് കിലോയിൽ നിന്നും അമ്പത്തിയൊന്ന് കിലോയിലേക്കാണ് ഇഷാനി ഭാരം വർധിപ്പിച്ചത്. ശക്തമായ ഭക്ഷണ രീതികളിലൂടെയും വ്യായാമവുമാണ് തന്റെ ഭാരം കൂട്ടാൻ സഹായിച്ചതെന്ന് വെളിപ്പെടുത്തിരക്കുകയാണ്. ഇഷാനിയുടെ മേക്കോവർ ആരാധകരും സമൂഹ മാധ്യമങ്ങളും ഏറ്റെടുക്കുകയാണ്. നിരവധി പേരാണ് പിന്നിലുള്ള രഹസ്യം ചോദിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.

ഇഷാനി വീഡിയോയിലൂടെ തുറന്നു പറഞ്ഞ വാക്കുകൾ ഇങ്ങനെ മാർച്ച്‌ ആദ്യ വാരത്തിലാണ് ജിമ്മിൽ പോകുന്നത്. വീട്ടിൽ വ്യായാമം ചെയുന്നുണ്ടെങ്കിലും ജിമ്മിൽ പോകാൻ ആദ്യമൊന്നും താത്പര്യമില്ലായിരുന്നു. ശരീര ഭാരം വർധിപ്പിക്കാൻ വേണ്ടിയാണ് ജിമ്മിൽ വന്നതെന്ന് ട്രെയിൻറോട് പറഞ്ഞപ്പോൾ വ്യായാമത്തിനെക്കാളും വേണ്ടത് ഭക്ഷണക്രെമമാണ് എന്ന് പറഞ്ഞു.

ഞാൻ നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ്. എന്നാൽ അത് പോരായിരുന്നു എന്ന് പിന്നീടായിരുന്നു എനിക്ക് മനസിലായത്. ഭക്ഷണ രീതിയും വ്യായാമവും മാത്രം പോരാ മാനസികമായി തയ്യാറെടുക്കണമെന്ന് ഇഷാനി പറയുന്നു. ഇങ്ങനെ ചെയ്താൽ മാത്രമേ ലക്ഷ്യത്തിൽ എത്താൻ സാധിക്കുകയുള്ളു. എന്റെ വീഡിയോ പുരുക്ഷമാരും സ്ത്രീകളും കാണുന്നുണ്ടാവും.

ഇവരിൽ മിക്ക പേരും ബോഡി ഷെയ്മിങ് അനുഭവച്ചവരായിരിക്കും. എന്റെ സാരീയിൽ ഉള്ള ചിത്രങ്ങൾ കണ്ട് പലരും ഇത് എന്താ വടിയിൽ സാരീ ചുറ്റി വെച്ചിരിക്കുകയാണോ എന്ന് താരത്തിൽ പല കമെന്റ്സും വന്നിട്ടുണ്ട്. ഇത്തരം നെഗറ്റീവ് കമെന്റ്സാണ് എന്നെ വണ്ണം വർധിപ്പിക്കാൻ പ്രചോദനമായത്. നെഗറ്റീവ് കമന്റ്‌സ് ഇല്ലായിരുന്നുയെങ്കിലും ഞാൻ എപ്പോഴും ഇങ്ങനെ തന്നെ ഇരുന്നേനെന്ന് ഇഷാനി തുറന്നു പറഞ്ഞു.