തമന്നയും സുഹൃത്തും പൊളിച്ചു..! കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് തമന്ന..

8818

തന്റെ കഴിവ് കൊണ്ടും സൗന്ദര്യവും കൊണ്ടും സിനിമയിലേക്ക് വന്ന നടിയാണ് തമ്മന്ന ഭാട്ടിയ. തെന്നിന്ത്യനിൽ മുൻപന്തിയിൽ നിൽക്കുന്ന മികച്ച സിനിമ നടിമാരിൽ ഒരാളാണ് തമ്മന്ന. തെലുങ്കിലും തമിഴിലുമാണ് താരം അതീവസജീവമായി നിലനിൽക്കുന്നത്. ഇപ്പോൾ തമ്മന്നയെ സിനിമയിൽ കാണാനില്ലെങ്കിലും ഒരുകാലത്ത് സിനിമകളിൽ നിറഞ്ഞു നിന്നിരുന്നു.

യാഷ് നായകനായി അഭിനയിച്ച സൗത്ത് ഇന്ത്യ മുഴുവൻ ഏറ്റെടുത്ത കെ ജി എഫ് ചലച്ചിത്രത്തിൽ ഐറ്റം ഡാൻസറായിട്ടാണ് താരം അവസാനമായി സിനിമയിൽ എത്തിയത്. ബാഹുബലി ഒന്നാം ഭാഗത്തിൽ പ്രഭാസിന്റെ നായികയായി എത്തിയിരുന്നതും തമ്മന്ന തന്നെയായിരുന്നു. വളരെ മികച്ച അഭിനയ പ്രകടനമാണ് തനിക്ക് ലഭിക്കുന്ന ഓരോ വേഷങ്ങളിലും കാഴ്ചവെക്കുന്നത്.

കോടി കണക്കിന് ഫോള്ളോവർസാണ് നടിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. താരം ആരാധകരുമായി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോൾ ആരാധകർ ഇരുകൈകൾ നീട്ടി സ്വീകരിക്കുന്നത് തമ്മന്ന കഴിഞ്ഞ ദിവസം പങ്കുവെച്ച ഡാൻസ് വീഡിയോയാണ്. അതിഗംഭീരമായി നൃത്ത ചുവടുകൾ വെക്കുന്ന തമ്മന്നയെ കണ്ട് ആരാധകർ ഞെട്ടിരിക്കുകയാണ്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തവും സിനിമകളിൽ കോറിയോഗ്രാഫറുമായ ഷാസിയാ സംജിയാം തമ്മന്നയോടപ്പം നൃത്തം ചെയുന്നത്. ചന്ദ സാ റോഷൻ ഷെഹ്‌റ എന്ന ഹിന്ദി സിനിമയിലൂടെയായിരുന്നു താരം സിനിമയിൽ കടക്കുന്നത്. എന്നാൽ തമ്മന്നയുടെ ആദ്യ ചലചിത്രം തന്നെ വലിയ പരാജയമായിരുന്നു. പരാജയങ്ങളിൽ നിന്നുമാണ് താരം ഉയർന്നു വന്നത്.