ജുവൽ മേരി പൊളിച്ചു..! ഹിന്ദി ഗാനത്തിനു ചുവടുവച്ച് താരം..

1354

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതാരികയായി എത്തിയ ജുവൽ പിന്നീട് മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി സിനിമയിലൂടെ ജുവൽ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നു.

അവതാരികയായി തുടരുമ്പോളാണ് ജുവലിന് പത്തേമാരി സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ശക്തമായ കഥാപാത്രമായിരുന്നു താരം പത്തേമാരിയിൽ കാഴ്ചവെച്ചത്. തന്റെ ആദ്യ സിനിമയിൽ നിന്നു മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു നടിയ്ക്ക് ലഭിച്ചത്. മമ്മൂക്കയുടെ ഭാര്യയുടെ കഥാപാത്രമായിട്ടാണ് താരം എത്തിയത്.

പിന്നീട് പുറത്തിറങ്ങിയ ഉത്യോപ്പിലെ രാജാവ് എന്ന സിനിമയിലും ജുവലിന് മമ്മൂക്കയുടെ നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ശേഷം ഞാൻ മേരികുട്ടി, ഒരേ മുഖം എന്നീ സിനിമകളുടെ ഭാഗമാകുവാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു. മോഡലും കൂടിയായ ജുവൽ നിരവധി ഫോട്ടോഷൂട്ടുകളിൽ മോഡലായി അരങേറാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് ജുവലിന്റെ ഏറ്റവും പുതിയ വീഡിയോയാണ്.

പശ്ചാത്തല ഗാനത്തിനോടപ്പം ഗംഭീരമായി ചുവടുകൾ വെക്കുന്ന ജുവലിനെയാണ് ആരാധകർക്ക് കാണാൻ കഴിയുന്നത്. പ്രേഷകരും തന്റെ സുഹൃത്തുക്കളും മികച്ച പ്രതികരണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വിവാഹത്തിനു ശേഷവും താരം അവതാരിക, അഭിനയ മേഖലയിൽ സജീവമാണ്. റിമി ടോമി അവതാരികയായി എത്തിയ ഒന്നും ഒന്നും മൂന്നിലെ സംവിധായകൻ ജെൻസൺ സാക്രിയയാണ് നടിയുടെ ഭർത്താവ്.