സ്വിമിങ് പൂളിൽ തുള്ളി കളിക്കുന്ന കുഞ്ഞിപുഴുവായി അനുശ്രീ..! വീഡിയോ പങ്കുവച്ച് അനു..

ലാൽ ജോസിന്റെ സംവിധാനത്തിൽ പ്രേഷകരുടെ മുന്നിൽ എത്തിയ ഡയമണ്ട് നെക്ക്ലേസിലൂടെ മലയാള സിനിമ കുടുബത്തിലെ ഒരു അംഗമായ അഭിനയത്രിയാണ് അനുശ്രീ. ആദ്യ കാലത്തൊക്കെ നാടൻ വേഷങ്ങളിലായിരുന്നു അനുശ്രീ മുഴുകിയിരുന്നത്. എന്നാൽ സ്വാഭാവികമായ അഭിനയത്തിലൂടെ അസാമാന്യ പ്രകടനം കാഴ്ചവെക്കുന്ന അനു ഇപ്പോൾ മുനിര നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.

മഹേഷ്‌ ചേട്ടനെ തേച്ച സൗമ്യയായും, ചന്ദ്രട്ടനെ നിരന്തരം ഫോണിൽ വിളിച്ചു തിരക്കുന്ന ഭാര്യ സുഷുമ എന്നീ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേഷകരുടെ പ്രിയ നായികയായി മാറാൻ മറ്റ് നടിമാരെ പോലെ അനുവിന് അധിക വർഷം വേണ്ടി വന്നില്ല. മറ്റ് ചിലർ ആകട്ടെ കഠിനധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും ഒരുപാട് ത്യാഗങ്ങൾ സഹിച്ച് സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുക്കുന്നത്.

അനു അഭിനയ ഒട്ടുമിക്ക സിനിമകളിലും നാടൻ വേഷങ്ങളിലാണ് എത്തിട്ടുള്ളത്. സിനിമയിൽ നാടൻ ആണെങ്കിലും സ്വകാര്യ ജീവിതത്തിൽ അനു അത്യാവശ്യം മോഡേൺ തന്നെയാണ്. പക്ഷേ പ്രേക്ഷകർക്ക് കാണാൻ താത്പര്യം നാടൻ കഥാപാത്രങ്ങളിലൂടെയാണ്. അഭിനയത്തിലേക്ക് വന്നതിനു ശേഷമാണ് അനു ഫോട്ടോഷൂട്ട് രംഗത്ത് സജീവമാകുന്നത്.

വ്യത്യസ്തമായ ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയുന്ന മോളിവുഡിലെ ഏക നടിയാണ് അനുശ്രീ. ട്രെഡിഷണൽ, മോഡേൺ, ഗ്ലാമർസ് തുടങ്ങി കൈവെക്കാത്ത മേഖലകൾ ഇല്ലാണെന്ന് തന്നെ പറയാം. ഗ്ലാമർസ് വേഷത്തിൽ എത്തുമ്പോൾ മറ്റ് നടിമാർ നേരിടുന്ന ചില സദാചാര ആങ്ങളാമാർ മുന്നോട്ട് വരുമ്പോൾ വായയടപ്പിക്കുന്ന മറുപടികളാണ് അനു നൽകാറുള്ളത്.

ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ തരംഗമാകുന്നുത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ്. സ്വിമ്മിംഗ് പൂളിൽ നിന്നും തന്റെ പ്രിയ സുഹൃത്തുകളോടപ്പം നിക്കുന്ന ചിത്രങ്ങളാണ് മാധ്യമങ്ങൾ ഏറ്റുപിടിക്കുന്നത്. ചിത്രങ്ങളിൽ എല്ലാം ഗംഭീര പ്രതികരണങ്ങളും നല്ല രീതിയിലുള്ള പിന്തുണയുമാണ് ലഭിക്കുന്നത്.