കാലം കാത്തുവെച്ച നിധിയാണെൻ മെസ്സി..! ഫുട്ട്ബോൾ ആവേശത്തിൽ അമേയ മാത്യൂ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

162

ഫുട്ബോൾ എന്ന് പറയുമ്പോൾ മറ്റ് ഏത് രാജ്യങ്ങളെ പോലെ കേരളവും ഏറ്റവും മുന്നിലായിരിക്കും. കേരളത്തിൽ ഉള്ള മിക്ക ജനങ്ങളും ഫുട്ബോൾ എന്ന കായികത്തെ സ്നേഹിക്കുന്നുണ്ട്. അതിനപ്പുറം കളിക്കുന്ന കളിക്കാരെയും ആരാധകർ നെഞ്ചിൽ കൊണ്ടു നടക്കാറുണ്ടോ. ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ, നെയ്മർ എന്നിവർ ഫുട്ബോളിന്റെ രാജാക്കമാർ എന്ന് തന്നെ വിശേഷിപ്പിക്കാം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂറോ കപ്പും, കോപ്പ എന്നീ മത്സരങ്ങൾ അതിഗംഭീരമായി മുന്നോട്ട് പോകുകയായിരുന്നു. കോപ്പയുടയും യൂറോയുടെ അവസാന ദിനങ്ങൾ എത്തിയിരിക്കുകയാണ്. കോപ്പയിൽ അർജെന്റിന ബ്രസീലിനെയായിരുന്നു നേരിട്ടത്. ഫുട്ബോൾ പ്രേമികളുടെ ആഗ്രഹം പോലെ ഉജ്വല വിജയമായിരുന്നു അർജെന്റിന നേടിയത്.

മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയെങ്ങും അർജെന്റിന ആരാധകരുടെ ആഹ്ലാദ പ്രകടനമായിരുന്നു. നിരവധി ആരാധകരും സിനിമ താരങ്ങളുമാണ് വിജയം സമൂഹ മാധ്യമങ്ങൾ വഴി ആഘോഷിച്ചത്. മലയാളികളുടെ പ്രിയ താരമായ അമേയ മാത്യുയും തന്റെ പോസ്റ്റ്‌ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് എത്തിയിരുന്നു.

ഫുട്ബോൾ ജേസിയിൽ ബോൾ ഉയർത്തി നിൽക്കുന്ന അമേയയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ” കാലം കാത്തുവെച്ച നിധിയാണ് മെസ്സി. അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കാൽപന്തുകളുടെ രാജകുമാരൻ കപ്പ് ഉയർത്തി. ഇനി അവരാണ്. കട്ട വെയ്റ്റിംഗ് യൂറോ കപ്പ്‌ ” എന്ന അടിക്കുറപ്പിലൂടെയാണ് അമേയ പോസ്റ്റ്‌ പങ്കുവെച്ചിരിക്കുന്നത്.