ഫാഷൻ റാമ്പിൽ ഗ്ലാമറസായി ബാഹുബലി ശിവകാമി..! രമ്യ കൃഷ്ണൻ്റെ വൈറലായ വീഡിയോ കാണാം..

21211

ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ വാരി കൂട്ടിയ സിനിമയാണ് ബാഹുബലി. ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് പ്രഭാസ്, അനുഷ്ക ഷെട്ടി, തമ്മന്ന തുടങ്ങിയവരാണ്. സൗത്ത് ഇന്ത്യയിലെ തന്നെ മറ്റ് എല്ലാ സിനിമകളിൽ നിന്നും മുൻപന്തിയിൽ നിൽക്കുന്ന ചലചിത്രങ്ങളിൽ ഒന്നാണ് ബാഹുബലി. ബാഹുബലിയ്ക്ക് ശേഷം ഇത്തരമൊരു സിനിമ ഇന്നുവരെ ഇന്ത്യൻ സിനിമയിൽ ഇറക്കാൻ ആർക്കും സാധിച്ചിട്ടില്ല.

ബാഹുബലിയിൽ പ്രധാന വേഷം ചെയ്തു എത്തിയ ഒരു കഥാപാത്രമാണ് ശിവകാമി. നടി രമ്യ കൃഷ്ണയാണ് ശിവകാമിയുടെ കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്. രമ്യ വളരെ ഭംഗിയായി ശിവകാമി എന്ന ശക്തമായ കഥാപാത്രം അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സിനിമയിലെ ശിവകാമി മുഖ്യ കഥാപാത്രം തന്നെയാണെന്ന് വിശേഷിപ്പിക്കാം.

രമ്യയുടെ അഭിനയ ജീവിതത്തിലെ വലിയ ഒരു വിജയം ഏറ്റുവാങ്ങിയ സിനിമയായിരുന്നു ബാഹുബലി. 1984 മുതൽ നടി സിനിമയിൽ സജീവമാണ്. ഈയൊരു അഭിനയ കാലയളവിൽ തന്നെ ഏകദേശം 250 മേലെ സിനിമകളിൽ ശ്രെദ്ധയമായ വേഷം ചെയ്തു താരം ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഇൻഡസ്ട്രികളിൽ നായികയായും സഹനടിയായും തിളങ്ങാൻ രമ്യ കൃഷ്ണയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

50 വയസാണ് നടിയ്ക്കുള്ളത്. എന്നാൽ ഈ പ്രായത്തിലും തന്റെ സൗന്ദര്യത്തിന് യാതൊരു കുഴപ്പം വരാതെ കാത്തു ശൂക്ഷിചിരിക്കുകയാണ്. ഇപ്പോൾ രമ്യയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രെചരിപ്പിക്കുന്നത്. വീഡിയോയിൽ അതിസുന്ദരിയായ രമ്യ കൃഷ്ണയെയാണ് കാണാൻ കഴിയുന്നത്. എന്തൊരു ഗ്ലാമർ ആണെന്നാണ് ആരാധകരുടെ കമന്റ്സ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.