മാളവിക മേനോൻ പൊളിച്ചടുക്കി..! താരത്തിൻ്റെ വേറെ ലെവൽ എനർജി..!

7505

സിനിമയെക്കാളും ഏറെ ശ്രെദ്ധ നേടുന്നത് ചിലപ്പോൾ സോഷ്യൽ മീഡിയ വഴിയായിരിക്കും. ടിക്ടോക്, റീൽസ് തുടങ്ങി നിരവധി മാധ്യമങ്ങളിലൂടെ സിനിമയിലേക്ക് ചെക്കറുന്നത് നിരവധി പേരാണ്. അത്തരത്തിൽ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന നടിയാണ് മാളവിക മേനോൻ. ചുരുക്കം ചില സിനിമകൾ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.

916 ചലച്ചിത്രത്തിലൂടെയാണ് മാളവിക ബിഗ്സ്‌ക്രീനിൽ എത്തുന്നത്. തുടർന്ന് ഞാൻ മേരികുട്ടി, ഹീറോ, ജോസഫ്, നിദ്ര, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകളിൽ നടിയ്ക്ക് തിളങ്ങാൻ സാധിച്ചിട്ടുണ്ട്. മമ്മൂക്ക, ഉണ്ണി മുകുന്ദൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വന്ന മാമാങ്കം സിനിമയിൽ മാളവിക വേഷം ചെയ്തുവെങ്കിലും സംവിധായകൻ മാറിയതോടെ താരം അഭിനയിച്ച രംഗങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു.

മോളിവുഡിൽ മാത്രമല്ല കോളിവുഡിലും മാളവികയ്ക്ക് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ കടന്നു വന്ന താരമായത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി താരം സ്ഥിരം സംവദിക്കാറുണ്ട്. മാളവിക പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് സിനിമ പ്രേമികൾ ഏറ്റെടുക്കുന്നത്. മഞ്ഞ വസ്ത്രം ധരിച്ച് പശ്ചാത്തല ഗാനത്തിൽ ചുവടുകൾ വെക്കുന്ന മാളവികയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരുപാട് നല്ല പ്രതികരണങ്ങളാണ് തന്റെ പ്രിയ ആരാധകരിൽ നിന്നും ലഭിച്ചോണ്ടിരിക്കുന്നത്. ലക്ഷകണക്കിന് വ്യൂസും ഈ സമയത്തിനുള്ളിൽ ലഭിച്ചിട്ടുണ്ട്.